ബിജെപിക്ക്‌ ഭരണം പിടിക്കാനും ഗവർണർമാർ


ന്യൂഡൽഹി
ജനവിധി അട്ടിമറിച്ച് സംസ്ഥാനങ്ങളിൽ ഭരണം പിടിക്കാനും ഗവർണർ സ്ഥാനം ബിജെപി ദുരുപയോഗിച്ചു. 2015നുശേഷം ഗോവ, മണിപ്പുർ, അരുണാചൽപ്രദേശ്, കർണാടകം, മഹാരാഷ്ട്ര ഉത്തരാഖണ്ഡ്, മേഘാലയ സംസ്ഥാനങ്ങളിൽ നിർണായക ഘട്ടങ്ങളിൽ ഗവർണർമാർ ബിജെപിയുടെയും കേന്ദ്രസർക്കാരിന്റെയും കളിപ്പാവകളായി.

അരുണാചൽപ്രദേശിൽ 2015ൽ ഭൂരിപക്ഷം തെളിയിക്കാൻ സമയം നൽകാതെ ഗവർണർ രാജ്ഖോവ കോൺഗ്രസ് സർക്കാരിനെ പുറത്താക്കി. കോൺഗ്രസ് വിമതനെ മുഖ്യമന്ത്രിയായി നിയമിച്ചെങ്കിലും സുപ്രീംകോടതി റദ്ദാക്കി. കോൺഗ്രസിലെ വിമതകലാപത്തെ തുടർന്ന് 2016ൽ ഉത്തരാഖണ്ഡിലും സമാന രംഗങ്ങളുണ്ടായി. മന്ത്രിസഭ പിരിച്ചുവിട്ടതിനെതിരെ മുഖ്യമന്ത്രിയായിരുന്ന ഹരീഷ് റാവത്ത് ഹൈക്കോടതിയെ സമീപിച്ചു. ഗവർണറുടെ നടപടി ഹൈക്കോടതി റദ്ദാക്കി.

ഗോവയിലും മണിപ്പുരിലും 2017ൽ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും ഗവർണർമാർ ബിജെപിയെയാണ് മന്ത്രിസഭ രൂപീകരിക്കാൻ ക്ഷണിച്ചത്. ബിജെപി ജനവിധി അട്ടിമറിച്ചു. 2018ൽ മേഘാലയത്തിൽ രണ്ടു സീറ്റുമാത്രം കിട്ടിയ ബിജെപിക്ക് സർക്കാർ രൂപീകരിക്കാൻ ഗവർണർ സഹായിച്ചു. അക്കൊല്ലം കർണാടകത്തിൽ സർക്കാർ രൂപീകരിക്കാൻ ബി എസ് യെദ്യൂരപ്പയെ ഗവർണർ സഹായിച്ചെങ്കിലും ഭൂരിപക്ഷം തെളിയിക്കാനാകാതെ അദ്ദേഹം രാജിവക്കേണ്ടിവന്നു. മാസങ്ങൾക്കുശേഷം കൂട്ടക്കൂറുമാറ്റത്തിലൂടെ ബിജെപി അധികാരം പിടിച്ചെടുത്തു.



Credits Kerala || Deshabhimani ​Online ​News https://ift.tt/33bWNYn

Comments

Archive

Contact Form

Send