തരൂർ വിഡ്ഢിവേഷംകെട്ടുകയാണെന്ന്‌ കോൺഗ്രസ്‌ മുഖപത്രം


കോഴിക്കോട്
ശശി തരൂർ എംപിയുടെ വികസനചിന്തക്ക് കോർപറേറ്റ് മുഖമെന്ന ആക്ഷേപവുമായി കോൺഗ്രസ് മുഖപത്രമായ വീക്ഷണം. വിദേശ സംസ്കാരമാണ് തരൂർ പ്രകടമാക്കുന്നത്. നമ്മുടെ നാടും പ്രകൃതിയുമായല്ല, വിദേശനാടുമായാണ് അടുപ്പം. അതുകൊണ്ടാണ് എക്സ്പ്രസ് വേ, അതിവേഗ പാത, സിൽവർലൈൻ എന്നൊക്കെ പറയുന്നവരെ വികസന നായകരായി പ്രകീർത്തിക്കുന്നത് എന്നൊക്കെയാണ്- ‘വിശ്വത്തോളം വളരാത്ത വിവേകം’ എന്ന ശീർഷകത്തിൽ വാരവിശേഷം എന്ന കോളത്തിൽ വീക്ഷണം തരൂരിനെ അധിക്ഷേപിക്കുന്നത്.

‘‘ലോകപൗരനായി വാഴ്ത്തപ്പെടുന്നയാളാകാം, സർവാദരണീയനാകാം, എന്നാൽ താനെന്തോ ഇവിടുത്തെ കക്ഷിരാഷ്ട്രീയ നിലപാടുകൾക്കൊപ്പം ചേർന്നുപോകേണ്ടതല്ലെന്നൊരു തോന്നലിൽ വിഡ്ഢിവേഷംകെട്ടുകയാണ്. മുഖ്യമന്ത്രിയെ വികസന നായകനെന്ന് പുകഴ്ത്തിയതിന് വല്ലാത്ത തൊലിക്കട്ടിവേണം’’–- പത്രം പരിഹസിക്കുന്നു.

സിൽവർലൈൻ പദ്ധതിയെയും മുഖ്യമന്ത്രി പിണറായി വിജയന്റെ വികസന നയത്തെയും പിന്തുണച്ചതിന് പിന്നാലെയാണ് കോൺഗ്രസ് മുഖപത്രം തരൂരിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3qetAEh

Comments

Archive

Contact Form

Send