കേരള സ്‌റ്റാർട്ടപ്പിൽ വൈഎസ്‌ബി നിക്ഷേപം
തിരുവനന്തപുരം
കേരള സ്റ്റാർട്ടപ് മിഷനുകീഴിലെ അഗ്രിടെക് സ്റ്റാർട്ടപ്പായ ഫാം ഫ്രഷ് സോണിൽ (ഫാർമേഴ്സ് സീ) യൂനുസ് സോഷ്യൽ ബിസിനസ് ഫണ്ട് (വൈഎസ്ബി) നിക്ഷേപം നടത്തി.
നൊബേൽ ജേതാവായ ബംഗ്ലാദേശി സാമ്പത്തിക ശാസ്ത്രജ്ഞൻ പ്രൊഫ. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള സംഘടനയാണ് വൈഎസ്ബി. ചെറുകിട കർഷകരുടെ ഉൽപ്പന്നങ്ങൾ മികച്ച വില നൽകി ഉപഭോക്താക്കളിലെത്തിക്കുന്ന സ്റ്റാർട്ടപ്പാണ് ഫാർമേഴ്സ് സീ.
കോവിഡ് പ്രതിസന്ധിയിലും കമ്പനി 400 ശതമാനം വളർച്ച കൈവരിച്ചു.
പുതിയ നിക്ഷേപം ഉപയോഗിച്ച് പ്രവർത്തനം കൂടുതൽ വിപുലീകരിക്കുമെന്ന് ഫാർമേഴ്സ് സീ സിഇഒ പി എസ് പ്രദീപ് പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/3yPdEvT
Comments