സംസ്ഥാനത്ത്‌ കോവിഡ്‌ സ്ഥിരീകരണ നിരക്ക്‌ കുറയുന്നു


തിരുവനന്തപുരം
ഒമിക്രോൺ ഭീതി നിലനിൽക്കുന്നുണ്ടെങ്കിലും സംസ്ഥാനത്ത് പ്രതിദിന കോവിഡ് സ്ഥിരീകരണ നിരക്ക് കുത്തനെ താഴുന്നു. പത്ത് ശതമാനത്തിൽ കൂടുതലായിരുന്നത് ഇപ്പോൾ നാല് ശതമാനമായി കുറഞ്ഞു. സംസ്ഥാനം പ്രതിരോധ പ്രവർത്തനങ്ങൾ കൃത്യമായി നടപ്പാക്കിയതിന്റെ ഫലമാണിത്. രണ്ടാഴ്ചയിലേറെയായി പ്രതിദിന രോഗികളുടെ എണ്ണം അയ്യായിരത്തിൽ താഴെയാണ്. മുൻ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ രോഗികളിൽ 17 ശതമാനത്തിന്റെ കുറവുണ്ട്. ഏഴ് ദിവസത്തിൽ ഒരിക്കൽപ്പോലും രോഗികൾ നാലായിരത്തിൽ കൂടിയിട്ടില്ല. ഒമിക്രോൺ ഭീതിയിൽ ജനങ്ങൾ കൂടുതൽ ജാഗരൂകരായതും സഹായകമായി. ഇത് തുടർന്നാൽ രോഗബാധ ഒരു പരിധിവരെ പിടിച്ചുനിർത്താമെന്നാണ് വിദഗ്ധാഭിപ്രായം. 27,842 രോഗികളാണ് നിലവിൽ സംസ്ഥാനത്തുള്ളത്. ഏപ്രിലിനുശേഷം ആദ്യമായാണ് രോഗികൾ 30,000ൽ താഴുന്നത്.

2514 രോഗികൾ
സംസ്ഥാനത്ത് വ്യാഴാഴ്ച 2514 പേർക്ക് കോവിഡ്- സ്ഥിരീകരിച്ചു. 3427 പേർ രോഗമുക്തരായി. 55,631 സാമ്പിൾ പരിശോധിച്ചു. 54 കോവിഡ് മരണംകൂടി സ്ഥിരീകരിച്ചു. അപ്പീൽ നൽകി സ്ഥിരീകരിച്ച 269 മരണംകൂടി പട്ടികയിൽ ഉൾപ്പെടുത്തി. ആകെ മരണം 45,861 ആയി.
ആറ് വാർഡിൽ രോഗീ ജനസംഖ്യ വാരാനുപാതം പത്തിന് മുകളിലാണ്.

അഞ്ചുപേര്ക്കുകൂടി
 ഒമിക്രോണ്
കൊച്ചി വിമാനത്താവളത്തിലെത്തിയ നാലുപേർക്കും കോഴിക്കോട് സ്വദേശിക്കുമുൾപ്പെടെ സംസ്ഥാനത്ത് അഞ്ചുപേർക്കുകൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ഇതോടെ ആകെ ഒമിക്രോൺ ബാധിതർ 29 ആയി. രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. ബ്രിട്ടനിൽനിന്ന് കൊച്ചിയിലെത്തിയ രണ്ട് പേർ (28, 24), അൽബേനിയയിൽ നിന്നെത്തിയ ഒരാൾ (35), നൈജീരിയയിൽനിന്നെത്തിയ പത്തനംതിട്ട സ്വദേശി (40) എന്നിവർ ഉൾപ്പെടും. ബ്രിട്ടനിൽനിന്നെത്തിയ ഇരുപത്തെട്ടുകാരൻ കോട്ടയം സ്വദേശിയാണ്. കോഴിക്കോട്ട് ഒമിക്രോൺ സ്ഥിരീകരിച്ചയാൾ (21) ബംഗളൂരു വിമാനത്താവളത്തിൽനിന്നാണെത്തിയത്.

കൊച്ചിയിൽ ഒമിക്രോൺ സ്ഥിരീകരിച്ചവർ 15, 19, 20 തീയതികളിലാണ് എത്തിയത്. പത്തനംതിട്ട സ്വദേശി പതിനാലിനാണ് എത്തിയത്. സമ്പർക്കവിലക്കിലായിരുന്ന ഇദ്ദേഹത്തിന് 18നാണ് കോവിഡ് സ്ഥിരീകരിച്ചത്. അച്ഛനും അമ്മയും ഭാര്യയും രണ്ട് മക്കളും സമ്പർക്കപ്പട്ടികയിലുണ്ട്. നിലവിൽ എല്ലാവരും ആശുപത്രികളിലാണ്. ഇവരുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കുന്നു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3Er4jvv

Comments

Archive

Contact Form

Send