സ്‌കൂൾ വസ്‌ത്രത്തിലും മതംകലർത്തി ലീഗ്‌


മലപ്പുറം
വിദ്യാലയങ്ങളിൽ ലിംഗവേർതിരിവില്ലാതെ ഏകീകൃത വസ്ത്രധാരണരീതി നടപ്പാക്കുന്നതിലും മതവികാരം ഇളക്കിവിടാൻ മുസ്ലിംലീഗ്. യൂത്ത്ലീഗും എംഎസ്എഫും ഉൾപ്പെടെ പോഷകസംഘടനകളെ ഇറക്കിയാണ് സമരം. കോഴിക്കോട് ബാലുശേരി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഏകീകൃത വേഷത്തിനെതിരെയുള്ള പ്രതിഷേധം പുരോഗമന കേരളത്തിന് അപമാനമായി.

ലിംഗനീതിയുമായി ബന്ധപ്പെട്ട ചർച്ച സമൂഹത്തിൽ ഉയർന്നതിന്റെ ഭാഗമായാണ് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഏകീകൃതവസ്ത്രം നടപ്പാക്കാൻ ചില സ്കൂളുകൾ രംഗത്തെത്തിയത്. ബാലുശേരി ഗവ. ഗേൾസിൽ അധ്യാപകരും രക്ഷാകർതൃ സമിതിയും ഐകകണ്ഠേനെയാണ് പാന്റ്സും ഷർട്ടും സ്കൂൾ വസ്ത്രമായി തീരുമാനിച്ചത്. വിദ്യാർഥിസമൂഹവും ഇത് ഏറ്റെടുത്തു. എന്നാൽ, അനാവശ്യ വിവാദമുയർത്താനാണ് എംഎസ്എഫും യൂത്ത്ലീഗും ശ്രമിച്ചത്. ഉദ്ഘാടന ദിനത്തിൽ മുസ്ലിം ഏകോപന സമിതിയുടെ പേരിൽ സ്കൂളിലേക്ക് മാർച്ച് നടത്താനും അവർ മടിച്ചില്ല.

മലബാറിൽ ലീഗ് നിയന്ത്രണത്തിലുള്ള നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പെൺകുട്ടികൾക്ക് പാന്റ്സും ഷർട്ടുമാണ്. മുനവറലി തങ്ങൾ പ്രസിഡന്റും ലീഗ് എംഎൽഎ അഡ്വ. യു എ ലത്തീഫ് സെക്രട്ടറിയുമായ മഞ്ചേരി കൊരമ്പയിൽ അഹമദ് ഹാജി സ്മാരക യൂണിറ്റി വനിതാ കോളേജിൽ പത്തുവർഷമായി പാന്റ്സും കോട്ടുമാണ് യൂണിഫോം.

ലീഗ് ദേശീയ ട്രഷറർ പി വി അബ്ദുൾ വഹാബിന്റെ ഉടമസ്ഥതയിലുള്ള നിലമ്പൂർ പീവീസ് പബ്ലിക് സ്കൂളിൽ പെൺകുട്ടികൾക്ക് പാന്റ്സും ഷർട്ടുമാണ്. വഹാബിന്റെതന്നെ മൈലാടി അമൽ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ടൂറിസം കോഴ്സ് വിദ്യാർഥികൾക്ക് പാന്റ്സും കോട്ടുമാണ്. ഇതെല്ലാം മറച്ചുവച്ചാണ് സർക്കാർ സ്കൂളുകളിലെ പരിഷ്കാരത്തിനെതിരെ ലീഗിന്റെ ‘ഹാലിളക്കം’



Credits Kerala || Deshabhimani ​Online ​News https://ift.tt/3F0KYm0

Comments

Archive

Contact Form

Send