ശാസ്‌ത്ര ബോധവൽക്കരണത്തിന്‌ സിപിഐ എം നേതൃത്വം നൽകും : കോടിയേരി ബാലകൃഷ്‌ണൻ


കൊച്ചി
കേരളത്തെ ശാസ്ത്രബോധവും ചരിത്രബോധവുമുള്ള വൈജ്ഞാനികസമൂഹമാക്കി നിലനിർത്താനുള്ള വിപുലമായ പ്രവർത്തനങ്ങൾക്ക് സിപിഐ എം നേതൃത്വം നൽകുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സംസ്ഥാന സമ്മേളനം ഇതിനുള്ള പ്രവർത്തനങ്ങൾക്ക് രൂപംനൽകും. സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണയോഗം എറണാകുളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മതനിരപേക്ഷ അടിത്തറയും നവോത്ഥാനമൂല്യങ്ങളും ഇല്ലാതാക്കി കേരളത്തെ വലതുപക്ഷത്താക്കാൻ ആസൂത്രിതശ്രമം നടക്കുന്നു. ശാസ്ത്രബോധവും ചരിത്രബോധവും സമൂഹത്തിന് നഷ്ടമായാൽ മതമൗലികവാദികൾക്കും വർഗീയശക്തികൾക്കും എളുപ്പം കടന്നുകയറാനാകും. ശാസ്ത്രബോധമുള്ള സമൂഹത്തെ നിലനിർത്താനുള്ള പ്രവർത്തനം സാക്ഷരതാപ്രസ്ഥാനംപോലെ ജനകീയമുന്നേറ്റമാക്കണം. ഇതിന് സിപിഐ എം നേതൃത്വം നൽകും.

സംസ്ഥാനത്തിന്റെ വികസനം തടയാനുള്ള പ്രചാരണം നടക്കുന്നു. യുഡിഎഫ് ഭരണകാലത്ത് ദേശീയപാത 45 മീറ്ററോ 30 മീറ്ററോ എന്ന് സർവകക്ഷിയോഗത്തിൽ ചർച്ച വന്നപ്പോൾ 45 മീറ്റർ വേണമെന്ന് സിപിഐ എം നിലപാടെടുത്തു. സംസ്ഥാനത്തിന് മുന്നോട്ടുപോകാൻ നാലുവരി ദേശീയപാതയും മലയോരപാതയും ദേശീയ ജലപാതയും അർധ അതിവേഗ റെയിലും ഉൾപ്പെടെയുള്ള ഗതാഗതസംവിധാനം കൂടിയേ കഴിയൂ. ഏറ്റെടുക്കുന്ന സ്ഥലത്തിന് വിപണി വിലയേക്കാൾ കൂടുതലാണ് എൽഡിഎഫ് സർക്കാർ നൽകുന്നതെന്നും കോടിയേരി പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3lMjcSI

Comments

Archive

Contact Form

Send