പച്ചക്കറി വിലക്കയറ്റം : തക്കാളി വണ്ടികൾ ഇന്നുമുതൽ
തിരുവനന്തപുരം
പച്ചക്കറി വിലക്കയറ്റം നിയന്ത്രിക്കാൻ വെള്ളിയാഴ്ചമുതൽ ‘തക്കാളി വണ്ടികൾ’ നിരത്തിലെത്തും. ഒരു ജില്ലയിൽ രണ്ടെന്ന നിലയിൽ 28 വണ്ടിയിലൂടെ തക്കാളി കിലോ 50 രൂപയ്ക്ക് നൽകും. മറ്റു പച്ചക്കറികളും വിലക്കുറവിൽ ലഭിക്കും. രാവിലെ 7.30 മുതൽ രാത്രി 7.30 വരെയാണ് പ്രവർത്തനം.
തിരുവനന്തപുരത്ത് കൃഷി മന്ത്രി പി പ്രസാദ് പദ്ധതി ഉദ്ഘാടനംചെയ്തു. സ്ഥിരം വിപണിയില്ലാത്തിടത്ത് ഹോർട്ടികോർപ്പിന്റെ സഞ്ചരിക്കുന്ന വിൽപ്പനശാലകളും കൂടുതൽ ഔട്ട്ലെറ്റും ആരംഭിക്കും. ഹോർട്ടികോർപ്പിന്റെ പുതുവത്സര–- ക്രിസ് മസ് ചന്തകൾ 22 മുതൽ ജനുവരി ഒന്നുവരെ പ്രവർത്തിക്കും.
Credits Kerala || Deshabhimani Online News https://ift.tt/3DW9qna
Comments