സിബിഎസ്‌ഇ പരീക്ഷ :പരാതി പരിശോധിക്കുമെന്ന്‌ മന്ത്രി


ന്യൂഡൽഹി
സിബിഎസ്ഇ പത്ത്, പന്ത്രണ്ട് പരീക്ഷകളെ സംബന്ധിച്ച് ഉയർന്ന പരാതികൾ ഗൗരവമായി പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. എംപിമാർ പരാതികൾ ചൂണ്ടിക്കാട്ടിയപ്പോഴാണ് മന്ത്രിയുടെ ഉറപ്പ്. കണക്ക്, ഫിസിക്സ്, ഇംഗ്ലീഷ്, അക്കൗണ്ടൻസി പരീക്ഷകളിലെ ചോദ്യപേപ്പറുകൾ ദൈർഘ്യമേറിയതും ചോദ്യങ്ങൾ പലതും പാഠ്യപദ്ധതിക്കുപുറമെ നിന്നുള്ളതായിരുന്നുവെന്നും വ്യാപകമായി പരാതി ഉയർന്നിരുന്നു. മൾട്ടിപ്പിൾ ചോയ്സ് മാതൃകയിൽ നടത്തിയ പരീക്ഷയിൽ നൽകിയ ഉത്തരങ്ങൾ സമാന സ്വഭാവമുള്ളതായിരുന്നെന്നും പരാതി ഉന്നയിച്ചു. സിബിഎസ്ഇ ഡയറക്ടറും സെക്രട്ടറിമാരും പങ്കെടുത്ത യോഗത്തിൽ വിഷയം ചർച്ച ചെയ്തു.

പത്ത്, പന്ത്രണ്ട് ക്ലാസ് സിബിഎസ്ഇ പരീക്ഷ മൂല്യനിർണയം ഉദാരമാക്കണമെന്ന് ആവശ്യപ്പെട്ട് എ എം ആരിഫ് വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന് നിവേദനം നൽകി. സിബിഎസ്ഇ അധികൃതരുമായി സംസാരിക്കാമെന്ന് മന്ത്രി ഉറപ്പു നൽകി.



Credits National || Deshabhimani ​Online ​News https://ift.tt/32925mQ

Comments

Archive

Contact Form

Send