ലക്ഷദ്വീപിൽ സ്‌കൂളുകളുടെ വെള്ളി അവധി റദ്ദാക്കി
കൊച്ചി
ലക്ഷദ്വീപിലെ സ്കൂളുകൾക്ക് വെള്ളിയാഴ്ചയുണ്ടായിരുന്ന അവധി അഡ്മിനിസ്ട്രേഷൻ റദ്ദാക്കി. രണ്ടാം ശനിയും ഞായറും അവധിയാക്കി അഡ്മിനിസ്ട്രേഷന്റെ നിർദേശപ്രകാരം പൊതുവിദ്യാഭ്യാസവകുപ്പ് ഉത്തരവിറക്കി. നേരത്തേ ശനിയും ഞായറും ഉച്ചവരെ സ്കൂൾ പ്രവർത്തിച്ചിരുന്നു. ക്ലാസ് സമയം രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെയാക്കി. ജില്ലാപഞ്ചായത്തുമായോ ജനപ്രതിനിധികളുമായോ ആലോചിക്കാതെയാണ് പരിഷ്കാരം. എതിർപ്പറിയിച്ച് ജില്ലാപഞ്ചായത്ത് അഡ്മിനിസ്ട്രേഷന് കത്ത് നൽകി.
മഹാഭൂരിപക്ഷം മുസ്ലിം ജനങ്ങളുള്ള ദ്വീപിൽ സ്കൂളുകൾ ആരംഭിച്ച കാലംമുതൽ വെള്ളി അവധിയാണ്. പരിഷ്കാരത്തിനെതിരെ പ്രത്യക്ഷ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് ദ്വീപുനിവാസികൾ.
Credits Kerala || Deshabhimani Online News https://ift.tt/3pdQyvJ
Comments