ഗൂഢതന്ത്രം വിജയിക്കില്ല; അക്രമം അവസാനിപ്പിക്കണം: പിബി


ന്യൂഡൽഹി
ആർഎസ്എസും ബിജെപിയും കേരളത്തിൽ പ്രയോഗിക്കുന്ന കൊലപാതക രാഷ്ട്രീയത്തിന്റെ തുടർച്ചയാണ് സിപിഐ എം പെരിങ്ങര ലോക്കൽ സെക്രട്ടറി പി ബി സന്ദീപ് കുമാറിന്റെ വധമെന്ന് പാർടി പൊളിറ്റ്ബ്യൂറോ പ്രസ്താവനയിൽ പറഞ്ഞു. ക്രൂരമായ കൊലപാതകത്തെ പിബി ശക്തിയായി അപലപിച്ചു. ജനകീയ നേതാവും മുൻ പഞ്ചായത്ത് അംഗവുമായ സന്ദീപിനെ വഴിയിൽ തടഞ്ഞ് പലതവണ കുത്തിയാണ് കൊലപ്പെടുത്തിയത്.

അറസ്റ്റിലായ പ്രതികളിൽ ഒരാൾ യുവമോർച്ചയുടെ പെരിങ്ങരയിലെ അധ്യക്ഷനും ആർഎസ്എസ് പ്രവർത്തകനുമാണ്. സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകർക്കാനും സിപിഐ എമ്മിന്റെ വളർച്ച തടയാനും ലക്ഷ്യമിട്ടാണ് ആർഎസ്എസ്–-ബിജെപി അക്രമം. ഈ ഗൂഢതന്ത്രം വിജയിക്കില്ല. ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന് ആർഎസ്എസിനോടും ബിജെപിയോടും സിപിഐ എം ആവശ്യപ്പെട്ടു.



Credits Kerala || Deshabhimani ​Online ​News https://ift.tt/31souLV

Comments

Archive

Contact Form

Send