കൊൽക്കത്ത മുനിസിപ്പൽ തെരഞ്ഞെടുപ്പും അട്ടിമറിച്ച്‌ തൃണമൂൽ


കൊൽക്കത്ത
കൊൽക്കത്ത മുനിസിപ്പൽ കോർപറേഷനിലേക്ക് ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പും തൃണമൂൽ അട്ടിമറിച്ചു. മിക്ക വാർഡിലും വ്യാപക ബൂത്തുപിടിത്തവും അക്രമവും അരങ്ങേറി. നാടൻ ബോബും തോക്കും വടിവാളും ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇടതുമുന്നണി ശക്തമായ പോരാട്ടം കാഴ്ചവച്ച വാർഡുകളിൽ പ്രതിപക്ഷ സ്ഥാനാർഥികളെയും ഏജന്റുമാരെയും കൈയേറ്റം ചെയ്തു.

അക്രമത്തിൽ സിപിഐ എം സ്ഥാനാർഥികളായ സുജാതാ ഷഹ, അഷിത് മണ്ഡൽ എന്നിവർക്ക് പരിക്കേറ്റു. അഷിത് മണ്ഡലിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഖിദർപുർ ഏരിയയിൽ സിപിഐ എം സ്ഥാനാർഥി ഫിരാജ് സയ്യദിന്റെ വാഹനം തകർത്തു. ബിജെപി, കോൺഗ്രസ് സ്ഥാനാർഥികളും അക്രമത്തിന് ഇരയായി. പലയിടത്തും ഇടതു മുന്നണിയുടെയും മറ്റ് പ്രതിപക്ഷ കക്ഷികളുടെയും ഏജന്റുമാരെ ബൂത്തുകളിൽനിന്ന് ഇറക്കിവിട്ടു. ക്യാമ്പ് ഓഫീസുകൾ തകർത്തു. പൊലീസ് നോക്കുകുത്തിയായി.

അക്രമത്തിനും ബൂത്തുപിടിത്തത്തിനുമെതിരെ വൻ പ്രതിഷേധമുയർന്നു. 17–-ാം നമ്പർ വാർഡിൽ പ്രതിപക്ഷ കക്ഷികൾ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. വ്യാപക അക്രമവും ബൂത്തു കൈയേറ്റവും നടന്ന 101, 102, 110 വാർഡിൽ ഇടതുമുന്നണി റോഡ് ഉപരോധിച്ചു. വ്യാപക അക്രമം അരങ്ങേറിയ ബൂത്തുകളിൽ വോട്ടെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുമുന്നണി പ്രതിനിധി സംഘം സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് നിവേദനം നൽകി. വൈകിട്ട് അഞ്ചുവരെ 55 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി.



Credits National || Deshabhimani ​Online ​News https://ift.tt/3J7cSiO

Comments

Archive

Contact Form

Send