കൊടുങ്ങല്ലൂര്‍ ഇടപ്പള്ളി ദേശീയപാത ടെൻഡർ ഉറപ്പിച്ചു; വികസനം ഉടൻ


തിരുവനന്തപുരം
ദേശീയപാത 66ലെ 21 റോഡ് വികസന പദ്ധതിയിലെ 17–-ാം റീച്ചിനും ടെൻഡറായി. കൊടുങ്ങല്ലൂർ -ഇടപ്പള്ളി ദേശീയപാത വികസനത്തിന് ഓറിയന്റൽ പ്രൈവറ്റ് ലിമിറ്റഡിനാണ് ടെൻഡർ ലഭിച്ചത്. 16 റീച്ചിന്റെ ടെൻഡർ നടപടി നേരത്തേ പൂർത്തിയായിരുന്നു. ഭാരത് മാല പദ്ധതിയിൽ 3465.82 കോടി രൂപയാണ് 25.15 കിലോമീറ്റർ ആറുവരിയാക്കുന്നതിന് അനുവദിച്ചിട്ടുള്ളത്. 144. 64 ഹെക്ടർ ഏറ്റെടുക്കണം. ഇതിൽ 25 ശതമാനം തുക സംസ്ഥാനം വഹിക്കും. ഒക്ടോബറിൽ കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി മന്ത്രി പി എ മുഹമ്മദ് റിയാസ് നടത്തിയ കൂടിക്കാഴ്ചയിലാണ് തുക അനുവദിച്ചത്.

കാസർകോട് തലപ്പാടിമുതൽ തിരുവനന്തപുരം കാരോടുവരെ 600 കിലോമീറ്റർ ദേശീയപാത ആറു വരിയാക്കുന്നതിന്റെ പ്രവർത്തനം പുരോഗമിക്കുകയാണ്. ആകെ 24 പദ്ധതിയാണുള്ളത്. മൂന്നെണ്ണം പാലങ്ങളുടെ പദ്ധതിയാണ്.

കൊച്ചി നഗരത്തിന്റെ വികസനത്തിനും മുസിരിസ് പൈതൃക സംരക്ഷണ ടൂറിസത്തിനും ഈ പാത വലിയ ഉണർവേകും. പ്രവൃത്തി സമയബന്ധിതമായി പൂർത്തിയാക്കാനാവശ്യമായ എല്ലാ ഇടപെടലും നടത്തുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3yRwYsn

Comments

Archive

Contact Form

Send