രഞ്‌ജിത്, ഷാൻ വധം : മുഖ്യപ്രതികൾ സംസ്ഥാനം വിട്ടു; വലവിരിച്ച് പൊലീസ്
ആലപ്പുഴ
എസ്ഡിപിഐ നേതാവ് കെ എസ് ഷാൻ, ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസൻ എന്നിവരുടെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവർ കേരളം വിട്ടതായി അന്വേഷകസംഘം. രഞ്ജിത് വധക്കേസിലെ പ്രതികൾക്കായി അന്വേഷകസംഘം തമിഴ്നാട്ടിലേക്ക് തിരിച്ചു. ക്രമസമാധാനം നിലനിർത്തുന്നതിന് റെയ്ഡ് തുടരുകയാണെന്ന് എഡിജിപി വിജയ് സാഖറെ പറഞ്ഞു.
സംസ്ഥാനം വിട്ട പ്രതികളെ അറസ്റ്റു ചെയ്യാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. കൊലപാതകങ്ങളിൽ വൻ ഗൂഢാലോചന നടന്നിട്ടുണ്ട്. അത് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. ഷാനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ മണ്ണഞ്ചേരി പഞ്ചായത്ത് നാലാംവാർഡിൽ പൊന്നാട് കാവച്ചിറ രാജേന്ദ്രപ്രസാദ് (പ്രസാദ്–-39), കലവൂർ കാട്ടൂർ കുളമാക്കി വെളിയിൽ രതീഷ് (കുട്ടൻ–-31) എന്നിവരെ വ്യാഴാഴ്ച ആലപ്പുഴയിലെ ആർഎസ്എസ് കാര്യാലയത്തിൽ എത്തിച്ച് തെളിവെടുത്തു.
രഞ്ജിത് വധത്തിൽ അഞ്ചുപേരും ഷാനിനെ കൊലപ്പെടുത്തിയ കേസിൽ മൂന്നു പേരുമാണ് അറസ്റ്റിലായത്. ആസൂത്രണം, ഗൂഢാലോചന, കൊലപാതകത്തിന് സഹായം ചെയ്യൽ എന്നിവയിൽ പങ്കാളികളാണിവർ.
Credits Kerala || Deshabhimani Online News https://ift.tt/3Fr1koe
Comments