ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണം : ഇടക്കാല റിപ്പോർട്ട്‌ ജനുവരിയിൽ


തിരുവനന്തപുരം
ഉന്നത വിദ്യാഭ്യാസ മേഖല പരിഷ്കരണ കമീഷനുകളോട് ഇടക്കാല റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ നിർദേശിച്ചു. അടിയന്തര പ്രാധാന്യമുള്ള നിർദേശങ്ങൾ ജനുവരിയിൽ കൈമാറണമെന്ന് മന്ത്രി ആർ ബിന്ദുവാണ് ആവശ്യപ്പെട്ടത്. മൂന്ന് കമീഷനാണ് പ്രവർത്തിക്കുന്നത്. അടുത്ത സാമ്പത്തിക വർഷം ബജറ്റിൽ പരിഗണിക്കേണ്ടവ ഇടക്കാല റിപ്പോർട്ടിൽ ഉണ്ടാകും. പൂർണ റിപ്പോർട്ട് ആറ് മാസത്തിനകം നൽകാനുമാണ് നിർദേശം. ഉന്നത വിദ്യാഭ്യാസ പരിഷ്കരണത്തിന് ശ്യാം ബി മേനോൻ ചെയർമാനും സർവകലാശാല നിയമ പരിഷ്കരണത്തിന് പ്രൊഫ. എൻ കെ ജയകുമാറും പരീക്ഷാ പരിഷ്കരണത്തിന് പ്രൊഫ. സി ടി അരവിന്ദ്കുമാറും ചെയർമാൻമാരുമായുള്ള കമീഷനുകളാണ് പ്രവർത്തിക്കുന്നത്. മൂന്നിന്റെയും ഏകോപന ചുമതല സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ റിസർച്ച് ഓഫീസർ ഡോ. വി ഷഫീഖിനാണ്. കോളേജ്, സർവകലാശാല ക്യാമ്പസ്, ഉന്നത വിദ്യാഭ്യാസ മേഖലയിൽനിന്ന് വിരമിച്ചവർ തുടങ്ങി അക്കാദമിക് വിദഗ്ധരുമായുള്ള കമീഷന്റെ കൂടിക്കാഴ്ച പുരോഗമിക്കുന്നു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3phV3FR

Comments

Archive

Contact Form

Send