കരടുനിർദേശം സ്വീകാര്യം ; കർഷകസമരത്തിൽ ഇന്ന് തീരുമാനം
ന്യൂഡൽഹി
സമരം ഒത്തുതീർക്കാൻ കേന്ദ്രസർക്കാരിൽനിന്ന് ലഭിച്ച പുതുക്കിയ കരട് നിർദേശം സ്വീകാര്യമാണെന്ന് സംയുക്ത കിസാൻ മോർച്ച അറിയിച്ചു.
കേന്ദ്രം ഔദ്യോഗിക ലെറ്റർ പാഡിൽ നിർദേശങ്ങൾ കൈമാറണം. ഡൽഹി അതിർത്തികളിലെ സമരം അവസാനിപ്പിക്കുന്നതിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് സിൻഘുവിൽ ചേരുന്ന കിസാൻ മോർച്ച യോഗം തീരുമാനമെടുക്കും. ആഭ്യന്തരമന്ത്രാലയം കൈമാറിയ കരട് നിർദേശത്തിലെ ചില കാര്യങ്ങളിൽ കിസാൻ മോർച്ച വിശദീകരണം തേടിയിരുന്നു. ഇതോടെയാണ് പുതുക്കിയ കരട് നൽകിയത്. ബുധനാഴ്ച രാവിലെ ചേർന്ന കിസാൻ മോർച്ച ഉപസമിതി യോഗം ഇത് പരിശോധിച്ചു. തുടർന്ന്, സിൻഘുവിൽ വിപുലീകൃത യോഗം ചേർന്നാണ് കരട് സ്വീകാര്യമാണെന്ന തീരുമാനം എടുത്തത്.
ഒരു വർഷത്തിലേറെയായി നടക്കുന്ന കർഷകപ്രക്ഷോഭം തകർക്കാനുള്ള ശ്രമം പരാജയപ്പെടുകയും ജനവികാരം ബിജെപിക്ക് എതിരാകുകയും ചെയ്തതോടെയാണ് കേന്ദ്രം മുട്ടുമടക്കിയത്. കർഷകർ ഉന്നയിച്ച എല്ലാ ആവശ്യവും കേന്ദ്രം അംഗീകരിക്കുകയാണ്.
Credits National || Deshabhimani Online News https://ift.tt/3rOMnZg
Comments