ബാങ്ക്‌ സ്വകാര്യവൽക്കരണം : മോദി സർക്കാർ പിന്തിരിയണമെന്ന്‌ പിബി


ന്യൂഡൽഹി
പൊതുമേഖലാ ബാങ്കുകളടക്കം സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിൽനിന്ന് നരേന്ദ്ര മോദി സർക്കാർ പിന്തിരിയണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ യോഗം ആവശ്യപ്പെട്ടു. സ്വകാര്യവൽക്കരണത്തിനെതിരെ 16നും -17നും പണിമുടക്കിയ പത്തു ലക്ഷത്തോളം ബാങ്ക് ജീവനക്കാരെയും ഉദ്യോഗസ്ഥരെയും പിബി അഭിനന്ദിച്ചു.

വിവിധ ട്രേഡ് യൂണിയനുകളും പൊതുജനങ്ങളും പണിമുടക്കിനെ പിന്തുണച്ചു. പൊതുജനങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലുള്ള ആയുഷ്കാല സമ്പാദ്യം സ്വകാര്യവൽക്കരണത്തിലൂടെ സർക്കാരിന്റെ ചങ്ങാത്തമുതലാളിമാർക്ക് കൊള്ളയടിക്കാനായി വച്ചുനീട്ടുന്നത് വിശദമാക്കാൻ ബാങ്ക് യൂണിയനുകൾക്കായി. വൻകിട കോർപറേറ്റുകൾക്കായി നൽകിയ 10.7 ലക്ഷം കോടി രൂപയാണ് മോദി സർക്കാർ എഴുതിത്തള്ളിയത്. പൊതുമേഖലാ ബാങ്കുകളെ ഈ വിധം അപകടത്തിലാക്കിയ മോദി സർക്കാർ ബാങ്ക് സ്വകാര്യവൽക്കരണത്തിന് ഇതൊരു കാരണമാക്കി. രാജ്യത്തിനും ജനങ്ങൾക്കും ഇത് ദുരന്തസമാന സാഹചര്യം സൃഷ്ടിക്കും. സ്വകാര്യവൽക്കരണ നീക്കത്തിൽനിന്ന് സർക്കാർ പിന്തിരിയണം–- പിബി ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പ് കമീഷനെ വിളിച്ചുവരുത്തിയത് അപലപനീയം
മുഖ്യതെരഞ്ഞെടുപ്പ് കമീഷണറോടും കമീഷൻ അംഗങ്ങളോടും ഹാജരാകാൻ ആവശ്യപ്പെട്ട് പ്രധാനമന്ത്രി കാര്യാലയം കത്ത് നൽകിയതിനെ പിബി അപലപിച്ചു.

ഭരണഘടനാ സ്ഥാപനങ്ങളുടെ സ്വതന്ത്ര പ്രവർത്തനങ്ങളിൽ ഇടപെടുന്നത് സർക്കാർ അവസാനിപ്പിക്കണം. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ ഭരണനിർവഹണ വിഭാഗത്തിൽ (സർക്കാർ)നിന്ന് പൂർണമായും സ്വതന്ത്രമായിരിക്കണം. മുഖ്യതെരഞ്ഞെടുപ്പ് കമീഷണറോടും കമീഷൻ അംഗങ്ങളോടും ഹാജരാകാൻ നിർദേശിച്ചത് ഭരണഘടനാ ലംഘനവും നിയമവിരുദ്ധവുമാണ്.
മോദി സർക്കാരിന്റെ നടപടി കമീഷന്റെ നിഷ്പക്ഷതയിലുള്ള വിശ്വാസത്തെ ഇല്ലാതാക്കും–- പിബി പ്രസ്താവനയിൽ പറഞ്ഞു.



Credits National || Deshabhimani ​Online ​News https://ift.tt/3E9EyzF

Comments

Archive

Contact Form

Send