റെക്കോഡിട്ട് മൊത്തവ്യാപാര വിലക്കയറ്റം ; ഭക്ഷ്യവസ്തുക്കളുടെയും ഇന്ധനത്തിന്റെയും
 വില കുതിച്ചുകയറി


ന്യൂഡൽഹി
രാജ്യത്ത് മൊത്ത വിലസൂചിക അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റം റെക്കോഡ് നിലയിലെന്ന് റിപ്പോർട്ട്. ഒക്ടോബറിലെ 12.54 ശതമാനത്തിൽനിന്ന് നവംബറിൽ 14.23 ശതമാനമായാണ് കൂടിയത്. ഭക്ഷ്യ, ധാതു, ഇന്ധന, ഊർജ വിലവർധനയാണ് അഭൂതപൂർവമായ പണപ്പെരുപ്പത്തിന് ഇടയാക്കിയതെന്നും സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

തുടർച്ചയായ എട്ടാംമാസവും പണപ്പെരുപ്പനിരക്ക് രണ്ടക്കത്തിൽ തുടരുന്നത് അപകടകരമായ അവസ്ഥയാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. നവംബറിൽ ഇന്ധനത്തിന്റെ നികുതി കുറച്ചുള്ള കേന്ദ്ര സർക്കാർ പ്രഖ്യാപനവും വിലക്കയറ്റം പിടിച്ചുകെട്ടുന്നതിൽ ഫലം കണ്ടില്ല.

സെപ്തംബറിൽ 29.5 ശതമാനമായിരുന്ന വിലക്കയറ്റം നവംബർ ആയപ്പോഴേക്കും 40 ശതമാനമെന്ന റെക്കോഡിൽ എത്തി.
മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള ഭക്ഷ്യവില വർധന ഒരു മാസത്തിനുള്ളിൽ ഇരട്ടിയായതായും കണക്കുകൾ വ്യക്തമാക്കുന്നു. ഒക്ടോബറിൽ 3.06 ശതമാനം വർധനയുണ്ടായെങ്കിൽ നവംബറിൽ അത് 6.7 ശതമാനമായി.

പച്ചക്കറി, മുട്ട, മാംസം, മത്സ്യം, സുഗന്ധവ്യഞ്ജനങ്ങൾ എന്നിങ്ങനെ എല്ലാ വിഭാഗത്തിനും വിലക്കയറ്റമുണ്ടായി. 2021–- 22ൽ വിലക്കയറ്റം ശരാശരി 11.5 ശതമാനത്തിനും 12 ശതമാനത്തിനും ഇടയിൽ തുടരാനാണ് സാധ്യതയെന്നും വിദഗ്ധർ കണക്കുകൂട്ടുന്നു.



Credits National || Deshabhimani ​Online ​News https://ift.tt/3yylfz0

Comments

Archive

Contact Form

Send