ഷാൻ വധം: കാർ കണിച്ചുകുളങ്ങരയിൽ
മാരാരിക്കുളം
എസ്ഡിപിഐ നേതാവ് കെ എസ് ഷാനിന്റെ കൊലപാതകത്തിന് ആർഎസ്എസുകാർ ഉപയോഗിച്ച കാർ കണ്ടെത്തി. കണിച്ചുകുളങ്ങര ക്ഷേത്രത്തിന് സമീപം അന്നപ്പുര മൈതാനത്താണ് കെഎൽ–-7 ബിക്യൂ 7928 വെള്ള സ്വിഫ്റ്റ് ഡിസയർ കാർ കണ്ടെത്തിയത്. ഞായർ മുതൽ കാർ കിടക്കുന്നത് കണ്ട് നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്.
മണ്ണഞ്ചേരി പൊന്നാട് സ്വദേശിനിയുടെ ഉടമസ്ഥതയിലുള്ളതാണ് കാർ. ഇതിന്റെ മുമ്പിൽ ഇടതുഭാഗത്ത് ഷാനിന്റെ സ്കൂട്ടറിൽ ഇടിച്ചപ്പോഴുണ്ടായ പൊട്ടലുണ്ട്. ഇതേ വശത്തെ കണ്ണാടിയും തകർന്നിട്ടുണ്ട്. കാറിൽ ആർസി ബുക്കും എടിഎം കാർഡ് ഉപയോഗിച്ച് പെട്രോൾ അടിച്ചതിന്റെ രസീതും കിട്ടി. പിൻസീറ്റിൽ മാസ്കും സ്നാക്സിന്റെ ഒഴിഞ്ഞ പായ്ക്കറ്റുമുണ്ട്.
പ്രതികൾ കാറിൽ ഇരുന്ന് മദ്യപിച്ചതിന്റെ സൂചനകളുണ്ട്. വിരലടയാള, ഫോറൻസിക് വിദഗ്ധർ തെളിവുകൾ ശേഖരിച്ചു. പ്രതികളുടേതെന്ന് കരുതുന്ന വിരലടയാളങ്ങൾ ലഭിച്ചിട്ടുണ്ട്. ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങൾ ഇവർ വഴിയിൽ ഉപേക്ഷിച്ചുവെന്നാണ് സംശയം.
Credits Kerala || Deshabhimani Online News https://ift.tt/3pe2Owr
Comments