മൊഫിയയുടെ മരണം : ആത്മഹത്യാക്കുറിപ്പിലെ കൈയക്ഷരപരിശോധന പുരോഗമിക്കുന്നു


ആലുവ
ഗാർഹികപീഡനത്തെ തുടർന്ന് മൊഫിയ പർവീൺ ആത്മഹത്യ ചെയ്ത കേസിൽ മൊഫിയയുടെ ആത്മഹത്യാക്കുറിപ്പിലെ കൈയക്ഷരപരിശോധന പുരോഗമിക്കുന്നു. മൊഫിയ പഠിച്ച കോളേജിലെ പരീക്ഷാ ഉത്തരക്കടലാസുകള് വാങ്ങാനുള്ള ശ്രമം തുടങ്ങി. ആത്മഹത്യാക്കുറിപ്പ് ഫോറൻസിക് വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. ചെറുതും വലുതുമായ രണ്ട് വലിപ്പത്തിലാണ് ആത്മഹത്യാക്കുറിപ്പിലെ അക്ഷരങ്ങള്. അവസാനഭാഗത്ത് സിഐ, ഭര്ത്താവ്, ഭർത്താവിന്റെ ബാപ്പ, ഉമ്മ എന്നിവരെപ്പറ്റി പരാമര്ശിക്കുമ്പോള് വലിപ്പമേറിയ അക്ഷരങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. അതേസമയം, കസ്റ്റഡിയിലായിരുന്ന പ്രതികളെ കാലാവധി കഴിഞ്ഞതിന്റെ ഭാഗമായി പൊലീസ് കോടതിയില് ഹാജരാക്കി. മൂവരെയും ആലുവ മജിസ്ട്രേട്ട് കോടതി ജയിലിലേക്ക് മാറ്റി. മൂന്നാംദിവസവും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വി രാജീവിന്റെ നേതൃത്വത്തില് ചോദ്യം ചെയ്യലും തെളിവെടുപ്പും തുടർന്നു. മൊഫിയയുടെ വീട് വ്യാഴാഴ്ച ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു സന്ദർശിച്ചു. കുടുംബത്തിന് നീതി കിട്ടുമെന്നും അന്വേഷണം ശരിയായ ദിശയിലാണെന്നും മന്ത്രി പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3oi4V1O

Comments

Archive

Contact Form

Send