കണ്ണൂരിൽ വിദേശ വിമാനങ്ങൾ അനുവദിക്കില്ല: കേന്ദ്രം
ന്യൂഡൽഹി
മെട്രോ നഗരമല്ലാത്തതിനാൽ കണ്ണൂരിലെ വിമാനത്താവളത്തിൽ നിന്ന് സർവീസ് നടത്താൻ വിദേശകമ്പനികൾക്ക് അനുമതി നൽകാനാകില്ലെന്ന് വ്യോമയാന സഹമന്ത്രി വി കെ സിങ് ലോക്സഭയെ അറിയിച്ചു. എന്നാൽ കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളുന്ന വലിയ വിമാനങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ടെന്നും എ എം ആരിഫിനെ മന്ത്രി അറിയിച്ചു.
ആഭ്യന്തര വിമാനയാത്രികരുടെ എണ്ണം 2015–--16ൽ 8.5 കോടിയായിരുന്നത് 2019–--20ൽ 14.1 കോടിയായി. കോവിഡിനെ തുടർന്ന് 2020–--21ൽ ഇത് 5.3 കോടിയായി കുറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/31Chv3t
Comments