‘കേരള സ്‌കൂൾ യൂണിഫോം: വൈ സം മുസ്ലിം ഗ്രൂപ്പ്‌സ്‌ ആർ പ്രൊട്ടസ്റ്റിങ്’ ; ‘ദേശാഭിമാനി’യുടെ ചിത്രം ബിബിസിയിലും


കോഴിക്കോട്
ബാലുശേരി ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ യൂണിഫോം ഏകീകരണവുമായി ബന്ധപ്പെട്ട് ‘ദേശാഭിമാനി’യിൽവന്ന വിദ്യാർഥികളുടെ ആഹ്ലാദചിത്രം ഏറ്റെടുത്ത് ബിബിസി ന്യൂസും.

ഫോട്ടോഗ്രാഫർ ബിനുരാജ് എടുത്ത കുട്ടികളുടെ ചിത്രമുൾപ്പെടെ നൽകിയാണ് അന്താരാഷ്ട്ര മാധ്യമം ഓൺലൈനിൽ ‘കേരള സ്കൂൾ യൂണിഫോം: വൈ സം മുസ്ലിം ഗ്രൂപ്പ്സ് ആർ പ്രൊട്ടസ്റ്റിങ്’ എന്ന വാർത്ത നൽകിയത്. വിദ്യാർഥികളുടെ പുരോഗമന നിലപാടും വിവിധ സംഘടനകളുടെ എതിർപ്പുമടക്കമുള്ള വിശദവാർത്തയാണിത്.

ഈ ചിത്രത്തിന് സമൂഹമാധ്യമങ്ങളിൽ നിന്നടക്കം മികച്ച അഭിപ്രായം ലഭിച്ചിരുന്നു. 15 നായിരുന്നു ബാലുശേരി ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ ലിംഗ വ്യത്യാസമില്ലാത്ത യൂണിഫോം പദ്ധതി പ്രഖ്യാപനം.

മുസ്ലിം യൂത്ത് ലീഗ്, എംഎസ്എഫ്, ജമാഅത്തെ ഇസ്ലാമി ഉൾപ്പെടെ ചില മുസ്ലിം സംഘടനകൾ യൂണിഫോം ഏകീകരണത്തിനെതിരെ രംഗത്തെത്തിയിരുന്നു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3H0tbM8

Comments

Archive

Contact Form

Send