മകരവിളക്കിന്‌ ശബരിമല നട തുറന്നു


ശബരിമല
മകരവിളക്ക് തീർഥാടനത്തിന് ശബരിമല നട തുറന്നു. വ്യാഴം വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി എൻ പരമേശ്വരൻ നമ്പൂതിരിയാണ് നട തുറന്നത്. ജനുവരി 14നാണ് മകരവിളക്ക്. 19 വരെ ദർശനമുണ്ടാകും. 19ന് രാത്രി മാളികപ്പുറത്ത് ഗുരുതി.

കാനനപാതവഴിയുള്ള യാത്ര വെള്ളി രാവിലെ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ എരുമേലിയിൽ ഉദ്ഘാടനംചെയ്യും. പാതയിൽ നിയന്ത്രണമുണ്ട്. തീർഥാടകർക്ക് കൂട്ടായും ഒറ്റയ്ക്കും വരാമെങ്കിലും ബാച്ചുകളായേ സന്നിധാനത്തേക്ക് പോകാൻ അനുവദിക്കൂ. വൈകിട്ട് അഞ്ചിനുശേഷം യാത്ര അനുവദിക്കില്ല.



Credits Kerala || Deshabhimani ​Online ​News https://ift.tt/3JGGm7t

Comments

Archive

Contact Form

Send