ഡ്രൈവിങ് ലൈസന്‍സ് : ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാം
തിരുവനന്തപുരം
ഡ്രൈവിങ് ലൈസൻസിന് കാഴ്ചശക്തി പരിശോധിച്ചുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകാൻ ആയുർവേദ ബിരുദമുള്ള രജിസ്ട്രേഡ് ഡോക്ടർമാർക്ക് അനുമതി. നിലവിൽ അലോപ്പതി ഡോക്ടർമാരുടെയും ആയുർവേദ പിജിക്കാരുടെയും മെഡിക്കൽ സർട്ടിഫിക്കറ്റ് മാത്രമേ പരിഗണിച്ചിരുന്നുള്ളൂ. സർട്ടിഫിക്കറ്റ് നൽകാൻ ബിഎഎംഎസ് ഡോക്ടർമാർക്ക് യോഗ്യതയുണ്ടെന്ന് ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടർ വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തിലും നിരന്തര അഭ്യർത്ഥന മാനിച്ചുമാണ് തീരുമാനമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/32NZwXI
Comments