ത്രിപുര അക്രമം : ഹൈക്കോടതിയെ സമീപിക്കാം: സുപ്രീംകോടതി
ന്യൂഡൽഹി
ത്രിപുരയിൽ തദ്ദേശതെരഞ്ഞെടുപ്പിനിടെ നടന്ന ആക്രമണങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീംകോടതി നിർദേശം. തൃണമൂൽ കോൺഗ്രസിന്റെ ഹർജി പരിഗണിച്ച ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിര്ദേശം.
തെരഞ്ഞെടുപ്പ് സമാധാനപരമായി നടത്താൻ സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാൽ, ഫലപ്രഖ്യാപനം വന്ന സാഹചര്യത്തിൽ ശേഷിക്കുന്ന വിഷയം ഹൈക്കോടതി പരിഗണിക്കട്ടെയെന്നാണ് സുപ്രീംകോടതി നിലപാട്. വ്യാഴാഴ്ച കേസ് വീണ്ടും പരിഗണിക്കും.
പ്രതിപക്ഷ സ്ഥാനാർഥികളെയും പ്രവർത്തകരെയും ബിജെപി അടിച്ചമർത്തുകയാണെന്നു കാണിച്ച് സിപിഐ എമ്മും കേസിൽ കക്ഷിചേർന്നിട്ടുണ്ട്.
Credits National || Deshabhimani Online News https://ift.tt/3oef7bw
Comments