മലപ്പുറത്ത് ഓട്ടോ മറിഞ്ഞ്‌ നാലുപേർ മരിച്ചു ; നാലു കുട്ടികൾക്ക്‌ 
 സാരമായ പരിക്ക്‌


മലപ്പുറം
വള്ളിക്കാപ്പറ്റ കൂർക്കകുന്നിൽ നിയന്ത്രണംവിട്ട ഓട്ടോ 20 അടി താഴ്ചയിലേക്ക് മറിഞ്ഞ് കുടുംബത്തിലെ മൂന്നുപേരടക്കം നാല് പേർ മരിച്ചു. നാല് കുട്ടികൾക്ക് സാരമായി പരിക്കേറ്റു. ആനക്കയം ചേപ്പൂർ കൂരിമണ്ണിൽ പൂവത്തിക്കൽ ഖൈറുന്നീസ (46), സഹോദരൻ ഉസ്മാൻ (36), ഭാര്യ സുലൈഖ (33), ഓട്ടോ ഡ്രൈവർ ചേപ്പൂർ ചുണ്ടിയൻമൂച്ചി ഹസൻകുട്ടി (52) എന്നിവരാണ് മരിച്ചത്.

ഉസ്മാന്റെ മക്കളായ നിഷാദ് (എട്ട്), നിഷാൽ (ആറ്), ഖൈറുന്നീസയുടെ മക്കളായ അഫിനാസ് (എട്ട്), അഭിൻഷൻ (അഞ്ച്) എന്നിവർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച പകൽ 12.40നാണ് അപകടം. ഉസ്മാന്റെ സഹോദരൻ അസീസിന്റെ വള്ളിക്കാപ്പറ്റ നിരവിലെ വീട്ടിലെ സൽക്കാരത്തിന് പോവുകയായിരുന്നു കുടുംബാംഗങ്ങൾ. പരേതരായ മുഹമ്മദ്–- ആമിന ദമ്പതികളുടെ മകനാണ് ഉസ്മാൻ. കൂലിപ്പണിക്കാരനാണ്. ഖൈറുന്നീസയുടെ ഭർത്താവ്: മൊയ്തീൻകുട്ടി (ഒമാൻ). കുഞ്ഞിമുഹമ്മദ്–- ആസ്യ ദമ്പതികളുടെ മകനാണ് ഹസൻകുട്ടി. ഭാര്യ: ആയിഷാബി. മക്കൾ: ഷെഫീഖ് ലാൽ, ആഷിബ് ബാബു. ഖൈറുന്നീസ, ഉസ്മാൻ, സുലൈഖ എന്നിവരെ ചേപ്പൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.



Credits Kerala || Deshabhimani ​Online ​News https://ift.tt/3FdpNxa

Comments

Archive

Contact Form

Send