"സ്‌ത്രീപക്ഷ നവകേരള'ത്തിന്‌ ഇന്ന്‌ തുടക്കം ; ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ



തിരുവനന്തപുരം
സ്ത്രീധനത്തിനും സ്ത്രീപീഡനത്തിനുമെതിരെ കുടുംബശ്രീ മിഷൻ സംഘടിപ്പിക്കുന്ന "സ്ത്രീപക്ഷ നവകേരളം ' പ്രചാരണ പരിപാടിക്ക് ശനിയാഴ്ച തുടക്കമാകും. നിശാഗന്ധി ഓഡിറ്റോറിയത്തിൽ പകൽ മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

സ്ത്രീപക്ഷ നവകേരളത്തിന്റെ സമീപന രേഖ പ്രകാശിപ്പിക്കും. സ്ത്രീപക്ഷ നവകേരള പ്രതിജ്ഞയുമെടുക്കും. ഈ സമയം ജില്ലാതലത്തിലും തദ്ദേശഭരണ സ്ഥാപനതലത്തിലും വാർഡ് തലങ്ങളിലും പ്രതിജ്ഞ ഏറ്റുചൊല്ലും. മന്ത്രി എം വി ഗോവിന്ദൻ അധ്യക്ഷനാകും. മന്ത്രിമാരായ ആർ ബിന്ദു, ജെ ചിഞ്ചുറാണി, വീണാ ജോർജ്, വനിതാ കമീഷൻ അധ്യക്ഷ പി സതീദേവി, സ്ത്രീപക്ഷ നവകേരളത്തിന്റെ ക്യാമ്പയിൻ അംബാസഡർ നടി നിമിഷാ സജയൻ തുടങ്ങിയവർ പങ്കെടുക്കും.

അയൽക്കൂട്ട അംഗങ്ങൾ വാർഡ് തലത്തിൽ സമ്മേളിക്കും. അന്താരാഷ്ട്ര വനിതാദിനമായ മാർച്ച് എട്ടുവരെയാണ് ഒന്നാംഘട്ട പ്രചാരണം.



Credits Kerala || Deshabhimani ​Online ​News https://ift.tt/3IVpcT0

Comments

Archive

Contact Form

Send