‘മുഗൾ സഹായം’ നീക്കണമെന്ന ഹർജി തള്ളി
ന്യൂഡൽഹി
"മുഗൾഭരണാധികാരികൾ ക്ഷേത്രങ്ങൾക്ക് സാമ്പത്തികസഹായം നൽകി' എന്ന ഭാഗം എൻസിഇആർടി 12–-ാം ക്ലാസ് ചരിത്രപുസ്തകത്തിൽനിന്ന് നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി പരിഗണിച്ചില്ല. കോടതിയുടെ വിലയേറിയ സമയം അപഹരിച്ചാൽ വൻ തുക പിഴ ചുമത്തുമെന്നും ഹർജിക്കാരന് മുന്നറിയിപ്പ് നൽകി. ഇതോടെ ഹർജിക്കാരൻ തന്നെ ഹർജി പിൻവലിച്ചു.
ഷാജഹാൻ, ഔറംഗസേബ് തുടങ്ങിയ മുഗൾ ഭരണാധികാരികൾ ക്ഷേത്രങ്ങളുടെ അറ്റകുറ്റപ്പണികൾക്കും മറ്റും സഹായിച്ചെന്ന ഭാഗം നീക്കണമെന്നായിരുന്നു ആവശ്യം. "ഇപ്പോഴത്തെ സർക്കാരുകളുടെ ഭരണനയങ്ങളിൽ ഇടപെടാൻതന്നെ കോടതികൾക്ക് പരിമിതിയുണ്ട്. അപ്പോഴാണ് 400 കൊല്ലംമുമ്പുള്ള കാര്യങ്ങളിൽ ഇടപെടണമെന്ന ആവശ്യം' ചീഫ് ജസ്റ്റിസ് ഡി എൻ പട്ടേൽ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
Credits National || Deshabhimani Online News https://ift.tt/3dRoisu
Comments