പിങ്ക് പൊലീസ് അപമാനിച്ച കുട്ടിക്ക് നഷ്ടപരിഹാരം നൽകണം: ഹൈക്കോടതി


കൊച്ചി
ആറ്റിങ്ങലിൽ വിദ്യാർഥിനിയെ പിങ്ക് പൊലീസ് അപമാനിച്ച സംഭവത്തിൽ, കുട്ടിക്ക് നഷ്ടപരിഹാരം കൊടുത്തേ മതിയാകൂവെന്ന് ഹൈക്കോടതി. നഷ്ടപരിഹാരം കൊടുക്കാനാകുമോയെന്നും എത്രയെന്നും തിങ്കളാഴ്ച അറിയിക്കണം. നമ്പി നാരായണന് കൊടുത്തതുപോലെ നഷ്ടപരിഹാരം കൊടുക്കണം. അച്ഛൻ അദ്ദേഹത്തിനുണ്ടായ നഷ്ടം നിയമപരമായി നേടിയെടുക്കട്ടെയെന്നും കോടതി പറഞ്ഞു.

സർക്കാരിൽനിന്ന് നഷ്ടപരിഹാരം തേടി പെൺകുട്ടി സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരിഗണിച്ചത്. കേസ് വെള്ളപൂശാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് കോടതി പറഞ്ഞു. ഉദ്യോഗസ്ഥയെ സ്ഥലംമാറ്റിയതുകൊണ്ട് പരിഹാരമാകുമോ. ഉദ്യോഗസ്ഥയെ ഇങ്ങനെ സംരക്ഷിക്കാൻ ഡിജിപി ശ്രമിച്ചാൽ അതവർക്ക് ദൂഷ്യം ചെയ്യും. മാനസികപിന്തുണ നൽകാമെന്നാണ് സർക്കാർ പറയുന്നത്. അത് മാത്രമാണോ കുട്ടിക്ക് ആവശ്യം. നീതി കിട്ടിയെന്ന് കുട്ടിക്ക് തോന്നണം. പൊലീസ് ഉദ്യോഗസ്ഥ ഭീഷണിപ്പെടുത്തിയശേഷം കുട്ടി കരഞ്ഞില്ലെന്ന് ഡിജിപിയുടെ റിപ്പോർട്ടിൽ പറയുന്നത് ശരിയല്ല.

വീഡിയോ ദൃശ്യങ്ങളിൽ കാര്യങ്ങൾ വ്യക്തമാണ്. ജനം കൂടിയപ്പോഴാണ് കുട്ടി കരഞ്ഞതെന്ന് ഡിജിപി പറയുന്നതും തെറ്റാണെന്ന് കോടതി പറഞ്ഞു.

കുട്ടിയെ പരിശോധിച്ച ക്ലിനിക്കൽ സൈക്കോളജിസ്റ്റ് വീഡിയോ കോൺഫറൻസ് വഴി ഹാജരായി കോടതിയെ കാര്യങ്ങൾ ബോധിപ്പിച്ചു. പൊലീസ് ഉദ്യോഗസ്ഥയെ രക്ഷിക്കാൻ ശ്രമിക്കുകയാണെന്നും വിവിധ വകുപ്പുപ്രകാരം കേസ് എടുക്കാമായിരുന്നിട്ടും അത് ചെയ്യുന്നില്ലെന്നും പെൺകുട്ടി ബോധിപ്പിച്ചു. ഹർജി തിങ്കളാഴ്ച പരിഗണിക്കും.



Credits Kerala || Deshabhimani ​Online ​News https://ift.tt/3EZ23wp

Comments

Archive

Contact Form

Send