അന്ധവിശ്വാസത്തെ വായനകൊണ്ട്‌ പ്രതിരോധിക്കണം ; അറിവിന്റെ സാർവത്രിക വിതരണം വഴി
 സമൂഹത്തെ നവീകരിക്കാനാകും: മുഖ്യമന്ത്രി


തിരുവനന്തപുരം
അന്ധവിശ്വാസത്തെയും അനാചാരത്തെയും വായനകൊണ്ട് പ്രതിരോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പി എൻ പണിക്കരുടെ പ്രതിമ അനാവരണച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അറിവിന്റെ സാർവത്രിക വിതരണംവഴി സമൂഹത്തെ നവീകരിക്കാനാകും. ഈ ആശയം കരുത്തോടെ നടപ്പാക്കേണ്ട ഘട്ടമാണിത്. കേരളപുരോഗമനത്തിൽ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ സ്വാധീനം വലുതാണ്. സമത്വവും സാഹോദര്യവും വളർത്താൻ ഗ്രന്ഥശാല വലിയ പങ്കുവഹിച്ചു. ഇത് ദേശീയ, നവോത്ഥാനത്തിനും കരുത്തായി. ശാസ്ത്രാവബോധമുള്ള തലമുറയെ വാർത്തെടുക്കേണ്ടതിന്റെ ആവശ്യകത ഭരണഘടനതന്നെ മുന്നോട്ടുവയ്ക്കുന്നു. ഈ ആശയം തലമുറകളിലേക്കു പകരുന്ന ഉപാധിയായി വായന വളരണം. പുസ്തകങ്ങളിൽനിന്ന് ഡിജിറ്റൽ --രൂപത്തിലേക്ക് വായന മാറി.

വൈജ്ഞാനിക സമൂഹമെന്ന ലക്ഷ്യത്തിലേക്ക് കേരളം നീങ്ങുകയാണ്. അറിവിന്റെ സാർവത്രിക വിതരണം ലക്ഷ്യമിട്ട് നിരവധി പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. ഇതിനായി സർവകലാശാലകൾക്കൊപ്പം അനൗപചാരിക മാർഗങ്ങളും അവലംബിക്കണം. ഇതിൽ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് വലിയ പങ്കുവഹിക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3EojmWP

Comments

Archive

Contact Form

Send