മുസ്ലിം ‘നാമധാരി’ മതിയെന്ന്‌ അന്ന്‌; എല്ലാ മുസ്ലിമും പറ്റില്ലെന്ന്‌ ഇന്ന്‌ ; വഖഫിൽ ലീഗ്‌ മലക്കംമറിച്ചിൽ



കോ​ഴി​ക്കോ​ട്
വ​ഖ​ഫ് ബോർഡിൽ നി​യ​മിക്കപ്പെടുന്നവർ മുസ്ലിം നാമധാരിയായാൽ മതിയെന്ന ഭേദഗതി വരുത്തിയത് മുസ്ലിംലീഗ് ഭരണത്തിൽ. അമുസ്ലിങ്ങ​ളോ സ​മു​ദാ​യ​ത്തി​ൽനിന്ന്​ (മി​ല്ല​ത്ത്) വി​ദ്വേ​ഷ വീ​ക്ഷ​ണ​ങ്ങ​ൾ വ​ച്ചു​പു​ല​ർ​ത്തു​ന്ന​വ​രോ മ​ത​ഭ്രാ​ന്ത​നെ​ന്നോ സ്വ​ത​ന്ത്ര ചി​ന്ത​ക​നെ​ന്നോ അ​വ​കാ​ശ​പ്പെ​ടു​ന്ന​വ​രോ വഖഫ് ഭരണത്തിൽ പാ​ടി​ല്ല എ​ന്നായിരുന്നു 1965ലെ ​സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്. എന്നാൽ 2011ൽ ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി വഖഫ് മന്ത്രിയും ഉമ്മൻചാണ്ടി മുഖ്യമന്ത്രിയുമായിരിക്കെ ഇത് ഭേദഗതി ചെയ്തു.

ഏ​ത് മു​സ്ലിം നാ​മ​ധാ​രി​യെ​യും നി​യ​മി​ക്കാം എ​ന്നതായിരുന്നു ഈ ഭേദഗതി. ഇത് മറച്ചുവച്ചാണ് വഖഫ് ബോർഡ് നിയമനം പിഎ​സ്സി​ക്ക് വി​ടു​ന്ന​തോ​ടെ അ​മു​സ്ലിങ്ങ​ളും നി​രീ​ശ്വ​വാ​ദി​കളും ക​മ്യൂ​ണി​സ്​​റ്റു​കാ​രും മ​ത​ബോ​ധ​മി​ല്ലാ​ത്ത​വ​രും ജീ​വ​ന​ക്കാ​രാകുമെ​ന്നു പ​റ​ഞ്ഞ് ലീ​ഗും ചില മ​ത​സം​ഘ​ട​ന​ക​ളും തെ​രു​വി​ലി​റ​ങ്ങി​യ​ത്. ലീഗിന്റെ കാപട്യവും അവസരവാദവുമാണ് ഇത് വ്യക്തമാക്കുന്നതെന്ന് ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3rCYVm9

Comments

Archive

Contact Form

Send