‘സിൽവർ ലൈനി’ൽ ഭിന്നതയില്ല: കാനം രാജേന്ദ്രൻ
തിരുവനന്തപുരം
സിൽവർ ലൈൻ പദ്ധതിയിൽ സിപിഐയിൽ അഭിപ്രായഭിന്നത ഇല്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. പാർടി ഒരു തീരുമാനമെടുത്താൽ എല്ലാവരും ഒറ്റക്കെട്ടായി അതിനൊപ്പം നിൽക്കുമെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് കാനം മറുപടി നൽകി.
പാർടിയിൽ വ്യക്തിപരമായ അഭിപ്രായത്തിന് പ്രസക്തിയില്ല. എൽഡിഎഫിനെതിരായി സിപിഐയുടെ ഭാഗത്തുനിന്ന് എന്തെങ്കിലുമുണ്ടാകുമെന്ന് ആരും പ്രതീക്ഷിക്കേണ്ട. ഡോക്ടറെ കാണാൻ പോയതിനാലാണ് ബിനോയ് വിശ്വത്തിന് കേന്ദ്ര റെയിൽമന്ത്രിയെ സന്ദർശിച്ച എൽഡിഎഫ് എംപിമാർക്കൊപ്പം എത്താൻ കഴിയാത്തതെന്നും കാനം പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/3mh2iM2
Comments