ജുമയ്ക്ക് എത്തിയവര്‍ "ഭാരത് മാതാ കീ ജയ്' വിളിക്കണമെന്ന് സംഘപരിവാർ
ഗുഡ്ഗാവ്
ഗുഡ്ഗാവിൽ പൊതുസ്ഥലത്ത് ജുമ നടത്തുന്നതിനെതിരെ പ്രതിഷേധവുമായി വീണ്ടും സംഘപരിവാർ. ജുമയ്ക്ക് എത്തിയവരോട് ഭാരത് മാതാ കീ ജയ് വിളിക്കാൻ സംഘപരിവാർ ആവശ്യപ്പെട്ടു. എന്തുകൊണ്ട് മുദ്രാവാക്യം വിളിക്കുന്നില്ലെന്നും പാകിസ്ഥാനികളാണോ എന്നും ചോദിച്ചായിരുന്നു സംഘര്ഷനീക്കം. ഉദ്യോഗ് നഗറിൽ നടന്ന സംഘർഷത്തിന്റെ വീഡിയോ പ്രചരിച്ചിരുന്നു. അതേസമയം, അനുമതി നൽകിയിട്ടുള്ള സ്ഥലങ്ങളിൽ ജുമ നടന്നു. എന്നാൽ, സെക്ടർ 37ൽ ഹിന്ദുവിഭാഗത്തിന്റെ ആഘോഷം നടക്കുന്നതിനാൽ ജുമ ഒഴിവാക്കി..
Credits National || Deshabhimani Online News https://ift.tt/3e2x32X
Comments