ഇന്ദ്രൻസിന് രാമാശ്രമം–ഉണ്ണീരിക്കുട്ടി പുരസ്കാരം
കോഴിക്കോട് > ഈ വർഷത്തെ രാമാശ്രമം–ഉണ്ണീരിക്കുട്ടി പുരസ്കാരം നടൻ ഇന്ദ്രൻസിന്. 50,000 രൂപയും പ്രശസ്തിപത്രവും ശിൽപ്പവുമാണ് അവാർഡ് . ജനുവരി 15ന് എസ്എൻഇഎസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ട്രസ്റ്റ് ചെയർമാൻ എം മുകുന്ദൻ, അഡ്വ. എ ശങ്കരൻ, എം എ ശിഷൻ, എം മോഹനൻ എന്നിവരടങ്ങിയ സമിതിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്. എം മുകുന്ദൻ, എം മോഹനൻ, എം എ ശിഷൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Credits Kerala || Deshabhimani Online News https://ift.tt/3p9m4uS
Comments