സിപിഐ എം കണ്ണൂർ ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും
എരിപുരം (കണ്ണൂർ) > സിപിഐ എം കണ്ണൂർ ജില്ലാ സമ്മേളനം ഞായറാഴ്ച സമാപിക്കും. പഴയങ്ങാടി ബസ്സ്റ്റാൻഡിലെ ഇ കെ നായനാർ നഗറിൽ വൈകിട്ട് നാലിന് സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ വിജയരാഘവൻ, പി കെ ശ്രീമതി, ഇ പി ജയരാജൻ, കെ കെ ശൈലജ, എം വി ഗോവിന്ദൻ എന്നിവർ സംസാരിക്കും.
പ്രവർത്തന റിപ്പോർട്ടിന്മേലുള്ള പൊതുചർച്ച ശനിയാഴ്ച പൂർത്തിയായി. ചർച്ചയിൽ 12 വനിതകൾ ഉൾപ്പെടെ 49 പേർ പങ്കെടുത്തു. ചർച്ചകൾക്ക് ജില്ലാ സെക്രട്ടറി എം വി ജയരാജനും പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും മറുപടി പറഞ്ഞു. ‘മതനിരപേക്ഷത നേരിടുന്ന വെല്ലുവിളികൾ’ സെമിനാർ എ വിജയരാഘവൻ ഉദ്ഘാടനംചെയ്തു. ഞായറാഴ്ച ജില്ലാ കമ്മിറ്റി അംഗങ്ങളെയും സെക്രട്ടറിയെയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുക്കും.
Credits Kerala || Deshabhimani Online News https://ift.tt/3lW3ILW
Comments