യുപി തെരഞ്ഞെടുപ്പ്‌ മാറ്റിവച്ചുകൂടെയെന്ന് ഹൈക്കോടതി

ന്യൂഡൽഹി
ഒമിക്രോൺ വകഭേദത്തിന്റെയും കോവിഡ് മൂന്നാംതരംഗത്തിന്റെയും പശ്ചാത്തലത്തിൽ ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കുന്നത് ആലോചിക്കണമെന്ന് അലഹബാദ് ഹൈക്കോടതി. ഫെബ്രുവരിയിൽ തീരുമാനിച്ച യുപി തെരഞ്ഞെടുപ്പ് ഒന്നോ രണ്ടോ മാസത്തേക്ക് മാറ്റിവയ്ക്കുന്നത് പരിഗണിക്കണമെന്നും പ്രധാനമന്ത്രിയോടും തെരഞ്ഞെടുപ്പ് കമീഷനോടും ഹൈക്കോടതി അഭ്യർഥിച്ചു. പാർടികളുടെ റാലികളിലും യോഗങ്ങളിലും ലക്ഷക്കണക്കിന് ആളുകൾ പങ്കെടുക്കുന്നു.

ഇതിലൊന്നും കോവിഡ് മാനദണ്ഡം പാലിക്കുന്നില്ല. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയില്ലെങ്കിൽ രണ്ടാംതരംഗത്തിനേക്കാൾ വലിയ പ്രത്യാഘാതമുണ്ടാകുമെന്നും ഒരു പ്രതിക്ക് ജാമ്യം അനുവദിച്ചുള്ള ഉത്തരവിൽ ജസ്റ്റിസ് ശേഖർകുമാർ യാദവ് നിരീക്ഷിച്ചു. കോടതി നിർദേശം സജീവമായി പരിഗണിക്കുമെന്ന് കേന്ദ്രസർക്കാർ, തെരഞ്ഞെടുപ്പ് കമീഷൻ വൃത്തങ്ങൾ പ്രതികരിച്ചു. ഈ വിഷയത്തിൽ തെരഞ്ഞെടുപ്പ് കമീഷനും ആരോഗ്യമന്ത്രാലയം ഉദ്യോഗസ്ഥരും ചർച്ച തുടങ്ങിയതായും റിപ്പോർട്ടുണ്ട്.



Credits National || Deshabhimani ​Online ​News https://ift.tt/3HadP7V

Comments

Archive

Contact Form

Send