ഗാന്ധിയെ അപമാനിച്ചതില്‍ കുറ്റബോധമില്ലെന്ന് ഹിന്ദുത്വ നേതാവ് കാളീചരൺ മഹാരാജ്
റായ്പുർ
മഹാത്മ ഗാന്ധിയെ അപമാനിക്കുകയും ഗോഡ്സെയെ പുകഴ്ത്തുകയും ചെയ്തതില് ലവലേശം കുറ്റബോധമില്ലെന്ന് ഹിന്ദുത്വ നേതാവ് കാളീചരൺ മഹാരാജ്.
ഛത്തീസ്ഗഢിലെ റായ്പുരിൽ ഞായറാഴ്ച നടന്ന ധർമ സൻസദ് (മത പാർലമെന്റ്)ലാണ് അഭിജിത് സരാഗ് എന്ന കാളീചരൺ മഹാരാജ് ഗാന്ധിജിയെക്കുറിച്ച് മോശം പരാമർശം നടത്തിയത്. സർദാർ വല്ലഭ്ഭായ് പട്ടേലിനെ പ്രധാനമന്ത്രിയാക്കാത്തത് ഗാന്ധിജിയും നെഹ്റുവുമാണെന്നും പറഞ്ഞു. ഗാന്ധിജിയെ രാഷ്ട്രപിതാവായി അംഗീകരിക്കാനാകില്ലെന്നും പറഞ്ഞു. സംഭവത്തില് പൊലീസ് കേസെടുത്തതിൽ പ്രശ്നമില്ലെന്നും പരാമർശത്തിൽ പശ്ചാത്താപമില്ലെന്നും ഇയാൾ മധ്യമങ്ങളോട് പറഞ്ഞു.
Credits National || Deshabhimani Online News https://ift.tt/3FDcnKT
Comments