പ്രതിധ്വനി ടെക്നിക്കൽ ഫോറം 103‐ാമത് പരിശീലന പരിപാടി ജനുവരി 15ന്
തിരുവനന്തപുരം > പ്രതിധ്വനി ടെക്നിക്കൽ ഫോറത്തിന്റെ 103ാമത് പരിശീലന പരിപാടി ജനുവരി 15 ശനിയാഴ്ച രാവിലെ 11 മുതൽ 12:30 വരെ നടക്കും. സീനിയർ കൺസൾട്ടന്റും ബിസിനസ് അനലിസ്റ്റുമായ മുഹമ്മദ് നൗഷാദ് ബിസിനസ് അനാലിസിസിനെ (Introduction to Business Analysis) ക്കുറിച്ച് സംസാരിക്കും. കോവിഡ് കാലത്തെഎൺപതാമത്തെ ട്രെയിനിങ് പ്രോഗ്രാമാണിത്.
കേരളത്തിലെ മുപ്പതിനായിരത്തിലധികം ഐ ടി ജീവനക്കാർ നേരിട്ട് പരിശീലന പരിപാടിയിൽ പങ്കെടുക്കുകയും അവരുടെ ടെക്നിക്കൽ സ്കിൽ റിസ്കിൽ/അപ്പ്സ്കിൽ (Reskill/Upskill) ചെയ്യുകയും ചെയ്തു. ഐ ടി ഇൻഡസ്ട്രിയിലെ പ്രമുഖരായ ടെക്നിക്കൽ എക്സ്പെർട്ട്സ് ആണ് പ്രതിധ്വനിയുടെ ടെക്നിക്കൽ സെഷൻസ് കൈകാര്യം ചെയ്യുന്നത്. ഒരു മാസത്തിൽ രണ്ടു തവണ ഐ ടി ജീവനക്കർക്കായി പ്രതിധ്വനി ടെക്നിക്കൽ സെഷൻസ് നടത്തുന്നുണ്ട്. എല്ലാ സെഷൻസും സൗജന്യമാണ്. കൂടുതൽ വിവരണങ്ങൾക്ക് ‐രജിത് വി പി - 9947787841, രാഹുൽ ചന്ദ്രൻ - 9447699390
രജിസ്ട്രേഷൻ ലിങ്ക്:
https://us02web.zoom.us/meeting/register/tZUvce-qqTMtHtRiZp82nPMMPujzGyiXVLKn
Credits Kerala || Deshabhimani Online News https://ift.tt/34I5VF2
Comments