ഇന്ന് റിപ്പബ്ലിക് ദിനം ; പരേഡ് തുടങ്ങുന്നത് 10.30 ന്
ന്യൂഡൽഹി
കോവിഡ് മഹാമാരി ഉയര്ത്തുന്ന വെല്ലുവിളികള്ക്കിടയില്, കനത്തസുരക്ഷയില് രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു.സൈനിക കരുത്തും സാംസ്കാരിക വൈവിധ്യവും വിളിച്ചോതുന്നതാകും റിപ്പബ്ലിക്ദിന പരേഡ്. സ്വാതന്ത്ര്യത്തിന്റെ 75–-ാം വാർഷികം പ്രമാണിച്ച്
വ്യോമസേന ആകാശത്തൊരുക്കുന്ന ഏറ്റവും വലിയ ഫ്ലൈപാസ്റ്റാകും മുഖ്യ ആകർഷണം. 75 വിമാനവും ഹെലികോപ്റ്ററുകളും അണിനിരക്കും.
ഡൽഹിയിൽ കനത്ത മൂടൽമഞ്ഞുള്ളതിനാൽ പകൽ 10.30നാണ് പരേഡ് തുടങ്ങുന്നത്. രാജ്യത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ച അയ്യായിരത്തോളം സൈനികരുടെ ബന്ധുക്കൾക്ക് കൃതജ്ഞതാപത്രം സമർപ്പിക്കും.
പന്ത്രണ്ട് സംസ്ഥാനങ്ങളുടെയും ഒമ്പത് മന്ത്രാലയങ്ങളുടെയും വിവിധ വകുപ്പുകളുടെയും നിശ്ചലദൃശ്യങ്ങൾ പ്രദർശിപ്പിക്കും. ശ്രീനാരായണഗുരുവിന്റെ ശിൽപ്പം ഉൾപ്പെട്ട കേരളത്തിന്റെ നിശ്ചലദൃശ്യത്തിന് അനുമതി നിഷേധിച്ചത് വന് പ്രതിഷേധത്തിനിടയാക്കി.
Credits National || Deshabhimani Online News https://ift.tt/3u0eXIa
Comments