ധീരജ്‌ കൊലപാതകം : 2 കെഎസ്‌യു നേതാക്കൾകൂടി പിടിയിൽ


ഇടുക്കി
പൈനാവ് എൻജിനിയറിങ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രനെ കുത്തി കൊലപ്പെടുത്തിയ കേസിൽ രണ്ട് കെഎസ്യു നേതാക്കൾ പിടിയിൽ.

പ്രധാന പ്രതി നിഖിൽ പെെലി ആയുധ 
പരിശീലനം നടത്തുന്ന ചിത്രം

പ്രധാന പ്രതി നിഖിൽ പെെലി ആയുധ 
പരിശീലനം നടത്തുന്ന ചിത്രം

കൊലപാതക സംഘത്തിൽ ഉണ്ടായിരുന്ന കെഎസ്യു ജില്ലാ സെക്രട്ടറി കട്ടപ്പന സ്വദേശി ജിതിൻ ഉപ്പുമാക്കൽ, ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ് ചേലച്ചുവട് സ്വദേശി ടോണി തേക്കിലക്കാട്ട് എന്നിവർ കുളമാവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. ഡീൻ കുര്യാക്കോസ് എംപിയുടെ അടുപ്പക്കാരായ ഇവർ ഒളിവിലായിരുന്നു. ഇടുക്കിയിൽ കൊണ്ടുവന്നു ചോദ്യം ചെയ്യുകയാണ്. ജിതിന്റെ പേരിൽ നിരവധി കേസുകളുണ്ട്. കഴിഞ്ഞദിവസം റിമാൻഡിലായ യൂത്ത് കോൺഗ്രസ് നേതാക്കളായ നിഖിൽ പൈലി, ജെറിൻ ജോജോ എന്നിവരെ കസ്റ്റഡിയിൽകിട്ടാൻ അന്വേഷകസംഘം കോടതിയിൽ അപേക്ഷനൽകി. കൊലപാതക സംഘത്തിൽ ഏഴുപേർ ഉണ്ടായിരുന്നതായാണ് പൊലീസ് നൽകുന്ന സൂചന.

Credits Kerala || Deshabhimani ​Online ​News https://ift.tt/3GqNORL

Comments

Archive

Contact Form

Send