പ്രാണ ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്‌ ; ഉപജില്ലാമത്സരം 30ന്‌ ഓൺലെെനിൽ


തിരുവനന്തപുരം
പ്രാണ‐ ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ഫെസ്റ്റിവലിന്റെ രണ്ടാംഘട്ടമായ ഉപജില്ലാ മത്സരങ്ങൾ ജനുവരി 30ന് ഓൺലൈനായി നടക്കും. 23ന് നേരിട്ട് നടത്താനിരുന്ന മത്സരം കോവിഡ് പശ്ചാത്തലത്തിലാണ് ഓൺലൈനായി നടത്തുന്നത്.

എൽപി, യുപി, സെക്കൻഡറി, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി സ്കൂളിൽ ഒന്നാംസ്ഥാനത്തെത്തിയവരാണ് ഉപജില്ലകളിൽ മത്സരിക്കുന്നത്. വിദ്യാർഥികൾ വീടുകളിലിരുന്നാണ് പങ്കെടുക്കുക. പങ്കെടുക്കാൻ അർഹത നേടിയവർക്ക് ലിങ്ക് അക്ഷരമുറ്റം ക്വിസിന്റെ സൈറ്റിലൂടെ നൽകും. ജില്ലാ സംസ്ഥാനതല മത്സരങ്ങൾക്ക് മാറ്റമില്ല. ജില്ലകളിൽ ഫെബ്രുവരി ആറിനും സംസ്ഥാന ഫൈനൽ 19നും നടക്കും. രണ്ടുകോടി രൂപയുടെ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3fD3ju8

Comments

Archive

Contact Form

Send