ധീരോജ്വലം; 38 ഇടത്തും എസ്‌എഫ്‌ഐ
തിരുവനന്തപുരം
ധീരജിന്റെ രക്തസാക്ഷിത്വത്തിൽ ചുവപ്പണിഞ്ഞ് സംസ്ഥാനത്തെ എൻജിനിയറിങ് കോളേജ് ക്യാമ്പസുകൾ. കേരള സാങ്കേതിക സർവകലാശാലയ്ക്ക് കീഴിലുള്ള എൻജിനിയറിങ് കോളേജുകളിൽ നടന്ന തെരഞ്ഞെടുപ്പിൽ ചരിത്രവിജയമാണ് എസ്എഫ്ഐ നേടിയത്. 45 ക്യാമ്പസിൽ 38ലും എസ്എഫ്ഐയെ വിദ്യാർഥികൾ നെഞ്ചേറ്റി. 34 കോളേജിൽ എല്ലാ സീറ്റിലും വിജയിച്ചു.
ഇടുക്കി എൻജിനിയറിങ് കോളേജിലെ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗം ധീരജിനെ യൂത്ത് കോൺഗ്രസ് –- കെഎസ്യു ക്രിമിനൽസംഘം കൊലപ്പെടുത്തിയതിന് ഏതാനും മണിക്കൂറിനുശേഷമാണ് തെരഞ്ഞെടുപ്പുഫലം പുറത്തുവന്നത്.
കഠാര രാഷ്ട്രീയം ഉയർത്തിയും പ്രവർത്തകരെ കൊലപ്പെടുത്തിയും വിജയം നേടാമെന്ന കെഎസ്യു–- എബിവിപി–-- എംഎസ്എഫ് അരാഷ്ട്രീയ കൂട്ടുകെട്ടിനെ തകർത്താണ് എസ്എഫ്ഐ ഐതിഹാസിക വിജയം നേടിയതെന്ന് സംസ്ഥാന പ്രസിഡന്റ് വി എ വിനീഷ്, സെക്രട്ടറി കെ എം സച്ചിൻദേവ് എംഎൽഎ എന്നിവർ പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/3HVXrIN
Comments