ബൂസ്റ്റർ ഡോസുകൊണ്ട് ഒമിക്രോൺ ചെറുക്കാനാകില്ല ; 80 ശതമാനംപേരിലും ജലദോഷംപോലെ വന്നുപോകും
ന്യൂഡൽഹി
ഒമിക്രോൺ പ്രതിരോധിക്കാൻ ബൂസ്റ്റർ ഡോസുകൊണ്ട് കഴിയില്ലെന്നും ഇത് എല്ലാവരെയും ബാധിക്കുമെന്നും ഐസിഎംആർ വിദഗ്ധൻ ഡോ. ജയപ്രകാശ് മൂളിയിൽ. എന്നാൽ, 80 ശതമാനംപേരിലും സാധാരണ ജലദോഷംപോലെ ഒമിക്രോൺ വന്നുപോകും. ആശുപത്രി ചികിത്സ വേണ്ടിവരുന്നവരുടെ എണ്ണം കുറവായിരിക്കും–-എൻഡിടിവിക്കു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ഡെൽറ്റയേക്കാൾ വേഗത്തിൽ പടരുമെങ്കിലും അത്രത്തോളം മാരകമാകില്ല. അടച്ചിടൽ വഴി ഇതിന്റെ വ്യാപനം തടയാനാകില്ല. വ്യക്തിപരമായ ശ്രദ്ധയാണ് വേണ്ടത്–- മൂളിയിൽ പറഞ്ഞു.
Credits National || Deshabhimani Online News https://ift.tt/3FcMCAg
Comments