കർഷകരുടെ മക്കളെന്ന് അഖിലേഷും ജയന്തും ; പ്രചരണം തീവ്രമാക്കി എസ്‌പി
ന്യൂഡൽഹി
പടിഞ്ഞാറൻ യുപിയിൽ കർഷകരുടെ മക്കളാണെന്ന പ്രഖ്യാപനവുമായി പ്രചരണം തീവ്രമാക്കി എസ്പി അധ്യക്ഷൻ അഖിലേഷ് യാദവും ആർഎൽഡി അധ്യക്ഷൻ ജയന്ത് ചൗധുരിയും.
ജാട്ട് മേഖലയായ പടിഞ്ഞാറൻ യുപിയിലെ 58 സീറ്റിൽ 53ലും കഴിഞ്ഞതവണ ബിജെപി ജയിച്ചു. എന്നാൽ, കർഷകദ്രോഹ നിയമങ്ങൾക്കെതിരായി ഒരു വർഷത്തോളം നീണ്ട സമരത്തോടെ ജാട്ട് കർഷകർ ബിജെപിയോട് അകലം പാലിക്കുന്നു. "ഞങ്ങൾ കർഷകരുടെ മക്കളാണ്, അവരുടെ ബുദ്ധിമുട്ടുകള് നന്നായി മനസ്സിലാക്കുന്നവരാണ്' മുസഫർനഗറിൽ സംയുക്ത വാർത്താസമ്മേളനത്തിൽ അഖിലേഷ് പറഞ്ഞു. എസ്പി–- ആർഎൽഡി സഖ്യം അധികാരത്തിൽ വന്നാൽ കർഷകദ്രോഹ നിയമങ്ങൾ നടപ്പാക്കില്ല. ബാബാജിയെ (യോഗി) ബിജെപിക്കാർ വീട്ടിൽ പറഞ്ഞുവിട്ടു. ഇനി യുപിയിൽനിന്ന് ബിജെപിയുടെ പലായനമാണ് സംഭവിക്കുക–- യോഗി ഗോരഖ്പ്പുരിൽ മത്സരിക്കുന്നതിനെ പരിഹസിച്ച് അഖിലേഷ് പറഞ്ഞു. കർഷകർക്ക് മികച്ച വരുമാനം താൽപ്പര്യപ്പെട്ടിരുന്ന മുൻ പ്രധാനമന്ത്രി ചൗധുരി ചരൺ സിങ്ങിന്റെ പാതയിലാണ് തന്റെയും അഖിലേഷിന്റെയും സഞ്ചാരമെന്ന് ജയന്ത് പറഞ്ഞു.
Credits National || Deshabhimani Online News https://ift.tt/HUnGZAcgY
Comments