ഗൽവാനിൽ പതാക ഉയർത്തി ഇന്ത്യൻ സൈന്യം
ന്യൂഡൽഹി
പുതുവർഷത്തിൽ ലഡാക്കിലെ ഗൽവാൻ താഴ്വരയിൽ ഇന്ത്യൻ സൈന്യം പതാക ഉയർത്തുന്നതിന്റെ ചിത്രം പുറത്തുവിട്ടു. കേന്ദ്രമന്ത്രി കിരൺ റിജിജുവാണ് ചിത്രങ്ങൾ ട്വീറ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ചൈനീസ് സൈന്യം ഗൽവാനിൽ പതാക ഉയർത്തുന്ന ചിത്രം പുറത്തുവന്നു. എന്നാൽ, ചൈനീസ് സൈന്യം അതിര്ത്തി പരിധി ലംഘിച്ചല്ലെന്ന് ഇന്ത്യൻ സൈനികവൃത്തങ്ങൾ അറിയിച്ചു. ജൂലൈയിലാണ് ഗൽവാനിൽനിന്ന് രണ്ടു കിലോമീറ്റർ ഉള്ളിലേക്ക് സൈന്യത്തെ പിൻവലിക്കാമെന്ന് ഇരുരാജ്യവും സമ്മതിച്ചത്. ഗൽവാനിൽ പാങ്കോങ് തടാകത്തിനു കുറുകെ ചൈന പാലം പണിയുന്നതിന്റെ ഉപഗ്രഹചിത്രം കഴിഞ്ഞ ദിവസം പുറത്തുന്നു.
Credits National || Deshabhimani Online News https://ift.tt/3EWKw7r
Comments