ഇഡി ജോയിന്റ്‌ ഡയറക്ടർക്ക്‌ പിന്നാലെ കമീഷണറും ബിജെപിയിൽ ; വാഗ്‌ദാനം സ്ഥാനാർഥിത്വം


ലഖ്നൗ
തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി ഉത്തർപ്രദേശിൽ ഐപിഎസ് ഓഫീസർ സ്വയം വിരമിച്ച് ബിജെപിയിൽ ചേർന്നു. കാൺപുർ മുൻ പൊലീസ് കമീഷണർ അസിം അരുണാണ് ശനിയാഴ്ച ബിജെപിയിൽ ചേർന്നത്. കനൗജിൽനിന്ന് ഇയാൾ മത്സരിക്കും.

അസിം അരുൺ സ്ഥാനാർഥിയായതിനെതിരെ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകുമെന്ന് എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ് പ്രതികരിച്ചു. ജനുവരി എട്ടിന് വിആർഎസിന് അപേക്ഷിച്ച അസിം അരുണിന് രണ്ടു ദിവസത്തിനകം കേന്ദ്ര സർക്കാർ അനുമതി നൽകി. ഇത് അസാധാരണമാണ്. തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി കഴിഞ്ഞയാഴ്ച ഇഡി ജോയിന്റ് ഡയറക്ടർ രാജേശ്വർ സിങ് സ്വയംവിരമിച്ച് ബിജെപിയിൽ ചേർന്നിരുന്നു.



Credits National || Deshabhimani ​Online ​News https://ift.tt/3AiH9qV

Comments

Archive

Contact Form

Send