ഹരിദ്വാറിലെ വംശീയ കൊലവിളി : ബിബിസിയോട്‌ യുപി ഉപമുഖ്യമന്ത്രിയുടെ രോഷപ്രകടനം


ന്യൂഡൽഹി
ഹരിദ്വാറിൽ സംഘപരിവാർ സംഘടിപ്പിച്ച സമ്മേളനത്തിലെ വർഗീയവിദ്വേഷ പ്രസംഗങ്ങളെക്കുറിച്ചുള്ള ചോദ്യത്തോട് ക്ഷുഭിതനായി പ്രതികരിച്ച് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. ചോദ്യം ഉന്നയിച്ച ബിസിസി റിപ്പോർട്ടറുടെ മാസ്ക് വലിച്ചെടുത്ത മൗര്യ അതുവരെയുള്ള അഭിമുഖഭാഗങ്ങൾ ക്യാമറയിൽനിന്ന് നീക്കാൻ ആവശ്യപ്പെട്ടു.

ഇത്തരം പ്രസംഗങ്ങൾ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് നടത്തുന്നതിനു പിന്നിൽ രാഷ്ട്രീയമാണെന്ന് റിപ്പോർട്ടർ പറഞ്ഞതോടെയാണ് ഉപമുഖ്യമന്ത്രി ക്ഷുഭിതനായത്. ഇതോടെ, അദ്ദേഹം അഭിമുഖം അവസാനിപ്പിക്കുകയും ചെയ്തു. സംഭവം ദൗർഭാഗ്യകരമായിപ്പോയെന്ന് മൗര്യ പിന്നീട് അറിയിച്ചതായി ബിസിസി വ്യക്തമാക്കി.



Credits National || Deshabhimani ​Online ​News https://ift.tt/3nk29rL

Comments

Archive

Contact Form

Send