പിണറായി വിജയൻ തെലങ്കാന മുഖ്യമന്ത്രിയെ കണ്ടു
ഹൈദരാബാദ് > മുഖ്യമന്ത്രി പിണറായി വിജയൻ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവുമായി കൂടിക്കാഴ്ച നടത്തി. സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ്ബ്യൂറോ അംഗങ്ങളായ എസ് രാമചന്ദ്രൻപിള്ള, മണിക് സർക്കാർ, കോടിയേരി ബാലകൃഷ്ണൻ, എം എ ബേബി എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ ഹൈദരാബാദിൽ എത്തിയതായിരുന്നു നേതാക്കൾ. റാവുവിന്റെ ഔദ്യോഗികവസതിയിലായിരുന്നു കൂടിക്കാഴ്ച. ഇടതുപക്ഷവും ഇതര മതനിരപേക്ഷ കക്ഷികളും ഒരുമിച്ച് പ്രവർത്തിക്കുന്നതിനെക്കുറിച്ച് ചർച്ച നടത്തി. ഹൃദ്യമായ സ്വീകരണത്തിന് നന്ദി പറഞ്ഞ പിണറായി വിജയൻ കൂടിക്കാഴ്ച ഫലപ്രദമായിരുന്നെന്ന് പ്രതികരിച്ചു. സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, ബിനോയ് വിശ്വം എംപി, മന്ത്രി കെ രാജൻ തുടങ്ങിയവരും ചന്ദ്രശേഖരറാവുമായി കൂടിക്കാഴ്ച നടത്തി.
Credits National || Deshabhimani Online News https://ift.tt/3HNIc4A
Comments