ബ്രഹ്മോസ് പരീക്ഷണം വിജയം
ന്യൂഡൽഹി
ഇന്ത്യൻ നാവികസേന സൂപ്പർസോണിക് ക്രൂയിസ് മിസൈലായ ബ്രഹ്മോസ് വിജയകരമായി പരീക്ഷിച്ചു. കടലിൽ ഉപയോഗിക്കുന്ന അത്യാധുനിക മിസൈൽ സേനയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് വിശാഖപട്ടണത്തിൽനിന്നാണ് വിക്ഷേപിച്ചത്. മിസൈൽ ലക്ഷ്യസ്ഥാനത്ത് പതിച്ചതായി പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആർഡിഒ) അറിയിച്ചു. നേരത്തേ ബ്രഹ്മോസിന്റെ വ്യോമ, ഭൗമ പതിപ്പുകളും വിജയകരമായി പരീക്ഷിച്ചിരുന്നു.
Credits National || Deshabhimani Online News https://ift.tt/3nkmY6m
Comments