മലയാളി ജവാൻ 
എം ശ്രീജിത്തിന്‌ ശൗര്യചക്ര


ന്യൂഡൽഹി
ജമ്മു- കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച മലയാളി ജവാൻ നായിബ് സുബേദാർ എം ശ്രീജിത്തിന് ശൗര്യചക്ര പുരസ്കാരം. ജൂലൈ എട്ടിന് രജൗരി ജില്ലയിലെ സുന്ദർബനിയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിലാണ് ശ്രീജിത്ത് കൊല്ലപ്പെട്ടത്. കോഴിക്കോട് ചേമഞ്ചേരി പൂക്കാട് പടിഞ്ഞാറെത്തറ സ്വദേശിയാണ്. 12 പേർക്കാണ് ശൗര്യചക്ര. ഹവില്ദാര്മാരായ അനില്കുമാര് തോമര്, കാശിറായ് ബമ്മനല്ലി, പിങ്കു കുമാര്, ശിപായി ജസ്വന്ത് കുമാര്, റൈഫിള്മാൻ രാകേഷ് ശര്മ്മ എന്നിവർക്കും പുരസ്കാരമുണ്ട്. സിആർപിഎഫ് ജവാൻമാരായ ദിലീപ് മാലിക്, അനിരുദ്ധ് പ്രതാപ് സിങ്, അജീത് സിങ്, വികാസ് കുമാര്, പൂര്ണാനന്ദ്, കുല്ദീപ് കുമാര് എന്നിവർക്കും ശൗര്യചക്ര നൽകും. ശ്രീജിത്തടക്കം അഞ്ചുപേർക്ക് മരണാനന്തര ബഹുമതിയാണ്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3AuJhvu

Comments

Archive

Contact Form

Send