വിജ്ഞാനമേളയായി പ്രാണ - ദേശാഭിമാനി 
അക്ഷരമുറ്റം ക്വിസ്‌


കണ്ണൂർ
ആയിരക്കണക്കിന് വിദ്യാർഥികൾ പങ്കാളിയായി പ്രാണ–- ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ഫെസ്റ്റിവലിന്റെ ഉപജില്ലാ മത്സരം. രണ്ടാംഘട്ടമായ ഉപജില്ലാ മത്സരം സംസ്ഥാനത്തെ 164 വിദ്യാഭ്യാസ ഉപജില്ലകളിലും ഞായറാഴ്ച ഒരേസമയം ഓൺലൈനിൽ പൂർത്തിയായി. 12ന് നടന്ന സ്കൂൾതല മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയവരാണ് പങ്കെടുത്തത്. ഒന്നാം സ്ഥാനക്കാർക്ക് 1000 രൂപയും രണ്ടാംസ്ഥാനം നേടിയവർക്ക് 750 രൂപയും സമ്മാനം സ്കൂളുകളിൽ വിതരണം ചെയ്യും. ഉപജില്ലയിൽ ഒന്നാം സ്ഥാനം നേടിയവരാണ് ജില്ലാ മത്സരത്തിൽ പങ്കെടുക്കുക. വിജയികൾക്ക് ഒരു കോടി രൂപയുടെ ക്യാഷ് അവാർഡാണ് നൽകുന്നത്. മികച്ച പ്രകടനം നടത്തുന്ന 2,000 വിദ്യാർഥികൾക്ക് പ്രാണ ലേണിങ് ആപ്പും നൽകും.



Credits Kerala || Deshabhimani ​Online ​News https://ift.tt/ormpJbBv5

Comments

Archive

Contact Form

Send